അപേക്ഷ ക്ഷണിച്ചു





അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തസ്തികകളിലേക്കു അപേക്ഷ ക്ഷണിച്ചു. വീഡിയോ എഡിറ്റര്‍ ആന്‍ഡ് ഡിജിറ്റല്‍ മീഡിയ സ്പെഷ്യലിസ്റ്, ഗ്രാഫിക് ഡിസൈനര്‍, വിഡിയോഗ്രാഫര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും https://asapkerala.gov.in/job/notification-for-the-post-of-digital-marketing-team-2/ സന്ദര്‍ശിക്കുക..

റെജിമെന്റല്‍ തെറാപ്പി കോഴ്‌സ്
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കോഴിക്കോട് മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജ് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത യുനാനി റെജിമെന്റല്‍ തെറാപ്പി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.gactvm.kerala.gov.in, www.gack.kerala.gov.in, www.ayurvedacollege.ac.in, www.markazunanimedicalcollege.org എന്നിവയില്‍ ലഭ്യമാണ്. അപേക്ഷാഫോം വെബ്‌സൈറ്റില്‍ ലഭിക്കും. ജനറല്‍ വിഭാഗത്തിന് 300 രൂപയും എസ്.സി/ എസ്.ടി വിഭാഗത്തിന് 200 രൂപയുമാണ് ഫീസ്. അപേക്ഷാ ഫീസ് ഏതെങ്കിലും സര്‍ക്കാര്‍ ട്രഷറിയില്‍ ‘0210-03-101-98-Other receipt’ എന്ന ശീര്‍ഷകത്തില്‍ ഫീസ് അടച്ച് അസ്സല്‍ ചെലാന്‍ അപേക്ഷാ ഫോമിനൊപ്പം സമര്‍പ്പിക്കണം. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യമാണ് അടിസ്ഥാന യോഗ്യത. സംവരണ ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ നവംബര്‍ 20 വൈകിട്ട് 5 മണിവരെ ഡയറക്ടര്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവന്‍, എം.ജി റോഡ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തില്‍ സ്വീകരിക്കും.

തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗ്, മള്‍ട്ടിമീഡിയ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പ്രസ്തുത കാലയളവില്‍ സ്റ്റൈപ്പന്റും ലഭിക്കും. പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2474720, 0471-2467728, വെബ്‌സൈറ്റ്: www.captkerala.com.

ഐടിഐയില്‍ സീറ്റൊഴിവ്
പുതിയതായി ആരംഭിക്കുന്ന ചാല ഗവ. ഐടിഐയില്‍ അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്‌നിഷ്യന്‍ (3ഡി പ്രിന്റിംഗ്), മള്‍ട്ടിമീഡിയ അനിമേഷന്‍ ആന്‍ഡ് സെപ്ഷ്യല്‍ എഫക്ട് എന്നീ ട്രേഡുകളിലേക്ക് എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും ഏതാനും ഒഴിവുകളുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ 11ന് വൈകിട്ട് 3 ന് മുമ്പ് ചാക്ക ഗവ. ഐടിഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 8547898921.

ഇന്റേണ്‍ഷിപ്പിന് അവരസം
മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ ഇടവേളകളില്‍ സര്‍ക്കാരിന്റെ ടെക്‌നിക്കല്‍ സെന്ററില്‍ ഹൃസ്വകാല ഇന്റേണ്‍ഷിപ്പിന് അവസരമുണ്ട്. കൂടുതല്‍വിവരങ്ങള്‍ക്ക്: www.cfsc.org.in, 9446536007.

‘ഗ്രോത്ത് പള്‍സ്’ സംരംഭക പരിശീലനം
പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (KIED) 5 ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 19 മുതല്‍ 23 വരെ കളമശ്ശേരിയിലുള്ള KIED ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.
മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ജി.എസ്.ടി ആന്‍ഡ് ടാക്‌സേഷന്‍, ഓപ്പറേഷണല്‍ എക്‌സലന്‍സ്, സെയില്‍സ് പ്രോസസ് ആന്‍ഡ് ടീം മാനേജ്‌മെന്റ്, എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് പ്രൊസീജേര്‍സ് തുടങ്ങിയ വിഷങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലന ഫീസ് 3540 രൂപ. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപ. താത്പര്യമുള്ളവര്‍ www.kied.info/training-calender/ വെബ്‌സൈറ്റിലൂടെ നവംബര്‍ 14ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890/2550322/9188922785









