പഴകിയ അരി വിതരണം ചെയ്ത സംഭവം; ‘കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും’ മന്ത്രി പി പ്രസാദ്

വയനാട് : ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ആരുടെ ഭാഗത്തുനിന്നാണ് വീഴ്ച ഉണ്ടായതെന്ന് ഉടന്‍ കണ്ടെത്തും. വയനാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനത്തിനും ആരോഗ്യത്തിനും ആണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്നും സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചുവെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

ദുരിത ബാധിതര്‍ക്ക് പഴകിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ എഡിഎമ്മിനോട് വിശദീകരണം തേടിയിരുന്നു. ഓണത്തിന് മുമ്പ് കൈമാറിയ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാതെ ഭക്ഷ്യയോഗ്യമല്ലാതായി മാറാനുള്ള കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കൃത്യമായ പരിശോധന കൂടാതെ അലക്ഷ്യമായി ഇത്തരത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതില്‍ വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!