മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണം ആരംഭിച്ചു.
കൊയിലാണ്ടി നഗരസഭ മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികള്‍ ശുചീകരണം ആരംഭിച്ചു. നഗരസഭയിലെ 44 വാര്‍ഡുകളില്‍ 30 വാര്‍ഡുകളിലാണ് ശുചീകരണ പ്രവര്‍ത്തി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വഴി ആരംഭിച്ചത്.
തിങ്കളാഴ്ച 1185 തൊഴിലാളികള്‍ 30 വാര്‍ഡുകളിലായി ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടു. ബാക്കിയുള്ള വാര്‍ഡുകളില്‍ നാളെ മുതല്‍ പ്രവര്‍ത്തി ആരംഭിക്കുന്ന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍ ആദിത്യ ബി ആര്‍ അറിയിച്ചു.
ജലസ്രോതസ്സുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക, നീര്‍ച്ചാലുകള്‍ ശുചീകരിക്കുക, ഓവുചാലുകള്‍ വൃത്തിയാക്കുക, തുടങ്ങിയ പ്രവര്‍ത്തിയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. നീക്കം ചെയ്യുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ വസ്തുക്കള്‍ ഹരിത കര്‍മ്മ സേന ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് എം സി എഫിലേക്ക് മാറ്റും.
വരും ദിവസങ്ങളില്‍ മുഴുവന്‍ വാര്‍ഡുകളിലും ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അറിയിച്ചു.