വയോജന, വനിതാ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു




കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ മാസത്തില്‍ വനിതാ -വയോജന കലോല്‍ത്സവം സംഘടിപ്പിക്കുകയാണ് ഇത് വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരിച്ചു. പരിപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ിംഗ് കമ്മറ്റി ചെയര്മാന് കെ ജീവാനന്ദന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്, ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ ചെയര്മാന് കെ. അഭിനീഷ്, ബ്ലോക്ക് മെംബര്‍മാരായ കെ ടി എം കോയ, മൊയ്തീന് കോയ, ഷീബ ശ്രീധരന്,രജില ടി എം, സുഹറ ഖാദര്‍, സുധ കാപ്പില്‍, CDPO ധന്യ എന്നാവര് സംസാരിച്ചു









