പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് ​ഗവർണറെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ ഗവര്‍ണര്‍ ഇല്ല. സംസ്ഥാനം നല്‍കിയ പട്ടികയില്‍ സ്വീകരിക്കുന്നവരില്‍ ഗവര്‍ണറും ഉണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അന്തിമമാക്കിയ പട്ടികയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കുകയായിരുന്നു.

പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തിയിരുന്നു. സ്വീകരിക്കുന്നവരുടെ പട്ടികയില്‍ ഇല്ലന്നറിഞ്ഞതോടെ ഗവര്‍ണര്‍ രാവിലെ മടങ്ങും.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നത്. വൈകിട്ട് 5ന് കൊച്ചി നാവികവിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി തന്റെ ഓദ്യോഗിക വാഹനത്തില്‍ വെണ്ടുരിത്തി പാലത്തിലെത്തും. തേവര ഭാഗത്തേക്ക് വരുമ്പോള്‍ പാലം അവസാനിക്കുന്നിടത്തുനിന്നാകും റോഡ് ഷോ തുടങ്ങുക. നേരത്തെ തേവര ജംങ്ഷന്‍ മുതല്‍ 1.2കിലോമീറ്ററായി നിശ്ചയിച്ച റോഡ് ഷോയാണ് 1.8 ആക്കി കുട്ടിയത്. 25നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!