സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു




കൊയിലാണ്ടി:നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ്കീഴരിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ൻ എം സുനിൽ ഉദ്ഘാടനം ചെയ്തു
ഗൈഡ്സ് ലീഡർ ദേവപ്രിയ എം എം സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് ഒ കെ സുരേഷ് അധ്യക്ഷത വഹിച്ചു. മദർ പി ടി എ വൈസ് പ്രസിഡന്റ് ബിന്ദു കെ, ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി , സൗഹൃദ കോഡിനേറ്റർ സിന്ധു വി കെ , രേഖ എൻ എന്നിവർ സംസാരിച്ചു. ഫൈസൽ കെ. കെ ക്യാമ്പ് വിശദീകരണം നടത്തി. നിയാലക്ഷ്മി നന്ദി പറഞ്ഞു.









