കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധ സത്യാഗ്രഹം നടത്തി
കൊയിലാണ്ടി: പന്തലായനി ഉണ്ണികൃഷ്ണന്റെ കുടുംബത്തിലെ സ്ത്രീകളെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധ സത്യാഗ്രഹം നടത്തി ഡി സി സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മുരളീധരന്‍ തോറോത്ത് അധ്യക്ഷത വഹിച്ചു.
അരുണ്‍ മണമല്‍, കെ.പി.സിസി അംഗം രാമചന്ദ്രന്‍ മാസ്റ്റര്‍, രത്നവല്ലി ടീച്ചര്‍, നാണു മാസ്റ്റര്‍, ഡി.സി.സി സെക്രട്ടറിമാരായ അഡ്വ. കെ.വിജയന്‍, വി.പി. ഭാസ്‌കരന്‍, ഇ. അശോകന്‍, ബ്ലോക്ക് പ്രസിഡണ്ട്മാരായ രാമചന്ദ്രന്‍, കെ.ടി. വിനോദന്‍, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി. ഇബ്രാഹിം കുട്ടി, ദുല്‍ഖിഫില്‍, വി.ടി. സുരേന്ദ്രന്‍, സത്യനാഥന്‍ മാടഞ്ചേരി, അജയ് ബോസ്, അഡ്വ. പി.ടി. ഉമേന്ദ്രന്‍, തന്‍ഹീര്‍ കൊല്ലം, വേണുഗോപാലന്‍ പി.വി., ശോഭന വി.കെ. എന്നിവര്‍ സംസാരിച്ചു.