കുനിയില്‍കടവ് ഹരിതസമിതി പങ്കാളിത്ത ഗ്രാമ പഠന യോഗം സംഘടിപ്പിച്ചു

തിരുവങ്ങൂര്‍: കുനിയില്‍ കടവ് ഹരിത സമിതിയുടെ പങ്കാളിത്ത ഗ്രാമ പഠന യോഗം പന്തലായനി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് പി.ബാബുരാജ് ഉദ്്ഘാടനം ചെയ്തു. കൊയിലാണ്ടി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ്ഓഫീസര്‍ . എം.പിസന്ദീപ് അദ്ധ്യക്ഷതവഹിച്ചു. പങ്കാളിത്തഹരിത സമിതിയുടെപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡെപ്യൂട്ടിറെയിഞ്ച് ഫോറസ്റ്റ്ഓഫീസര്‍ കെ. ബീരാന്‍കുട്ടി വിശദീകരിച്ചു.

കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രിറെയിഞ്ച് ഓഫീസര്‍ദിവ്യ കെ.എന്‍. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍അജ്‌നഫ്. മുന്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്അശോകന്‍ കോട്ട്കുനിയില്‍ കടവ് ഹരിത സമിതി പ്രസിഡന്റ് പി കെ പ്രസാദ് എന്നിവര്‍ ചടങ്ങിന് ആശംസ അര്‍പ്പിച്ചു. കോഴിക്കോട് ജില്ലയിലെ PRAടീം അംഗങ്ങള്‍ നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍കുനിയില്‍ കടവ് ഹരിത സമിതി സെക്രട്ടറിസെക്ഷന്‍ ഫോറസ്റ്റ്ഓഫീസര്‍ എന്‍.കെഇബ്രായി സ്വാഗതവും സുരേഷ് ബാബു കെ ടി കെ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!