43 തസ്തികകളിലേക്ക് അപേക്ഷിക്കാം

43 തസ്തികകളിലേക്ക് അപേക്ഷിക്കാം
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്‌മെന്റ്) ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണ്‍, കെ.എം.എം.എല്‍, കിന്‍ഫ്ര, കെല്‍, സില്‍ക്ക്, കെ.എസ്.ഐ.ഇ, കെ-ബിപ്, മലബാര്‍ സിമന്റ്‌സ്, എന്‍.സി.എം.ആര്‍.ഐ, കെ.എസ്.ഐ.എന്‍.സി എന്നിവയിലെ ജനറല്‍ മാനേജര്‍, കമ്പനി സെക്രട്ടറി, മാനേജര്‍, ടെക്‌നിക്കല്‍ ഓഫീസര്‍, എക്‌സിക്യൂട്ടീവ്, മെഡിക്കല്‍ ഓഫീസര്‍, ഓഫീസ് അറ്റന്‍ഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. വിവിഡ്, സില്‍ക്ക്, ടി.സി.എല്‍, ട്രാക്കോ കേബിള്‍സ്, കെല്‍-ഇ.എം.എല്‍, മെറ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടര്‍ തസ്തികകളും ഇതില്‍ ഉള്‍പ്പെടുന്നു. നവംബര്‍ 30നകം അപേക്ഷിക്കണം. വിശദാംശങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദര്‍ശിക്കുക.


പാരമ്പര്യേതര ട്രസ്റ്റി നിയമനം
തിരൂര്‍ താലൂക്കിലെ ശ്രീ.തുമരക്കാവ് ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമ പ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 30ന് വൈകിട്ട് അഞ്ചിന് മുമ്പായി തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദവിവരങ്ങള്‍ക്കുമായി ഇതേ ഓഫീസിലോ വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു.

മെറിറ്റ് സ്‌കോളര്‍ഷിപ്പ്: 20 നകം വിവരം നല്‍കണം
2021 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി സംസ്ഥാന സിലബസില്‍ (2021-22) പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കണം. വിദ്യാര്‍ഥികളുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ് കോഡ്, രജിസ്‌ട്രേഷന്‍ ഐഡി/ എസ്.എസ്.എല്‍.സി രജിസ്റ്റര്‍ നമ്പര്‍ എന്നിവ നവംബര്‍ 20ന് വൈകിട്ട് അഞ്ചിനകം districtmeritscholarship@gmail.com ലേക്ക് നല്‍കണം. www.dcescholarship.gov.in ലെ നോട്ടിഫിക്കേഷനിലുള്ള ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം ക്രെഡിറ്റ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും വിവരം ആവശ്യപ്പെട്ടിരിക്കുന്നത്.

ക്വട്ടേഷന്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള മുതുകുളം ഐസിഡിഎസ്സ് പ്രോജക്ട് പരിധിയിലുള്ള അഞ്ച് അങ്കണവാടികളില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ സക്ഷം അങ്കണവാടി നവീകരണത്തിന്റെ ഭാഗമായി പോഷണ്‍ വാടിക (കിച്ചണ്‍ ഗാര്‍ഡന്‍/ന്യൂട്രിഗാര്‍ഡന്‍) സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 18 ന് ഉച്ചക്ക് ഒരു മണി വരെ. ഫോണ്‍: 9188959692, 9656714320.

ഹിന്ദി സ്പോട്ട് അഡ്മിഷന്‍
രണ്ട് വര്‍ഷത്തെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സ് 2024-26 ബാച്ചിലേക്ക് നവംബര്‍ 11,12 ?തീയതികളില്‍ സ്പോട്ട് അഡ്മിഷന് നടക്കും. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ, ഹിന്ദി ഡിഗ്രിയോ, എം.എയോ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17 നും 35 നുമിടയില്‍. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് ട്യൂഷന്‍ഫീസ് ഇ-ഗ്രാന്റസ് മുഖേന ലഭിക്കും. വിശദ വിവരത്തിന് പ്രിന്‍സിപ്പല്‍ , ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തിലോ 8547126028, 04734-296496 എന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക.

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്കും ഇനി ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവിലേക്കും താല്‍കാലിക നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എം.ബി.ബി.എസ് ഡിഗ്രിയും റ്റി.സി.എം.സി രജിസ്ട്രേഷനും ഉള്ളവര്‍ cru….@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ബയോഡാറ്റ നവംബര്‍ 13ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കുക.ഫോണ്‍:0484 -2391018 .

ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്
കെല്‍ട്രോണ്‍ മോണ്ടിസ്സൊറി ടീച്ചര്‍ ട്രെയിനിംഗ് (ഒരു വര്‍ഷം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍: 9072592412, 9072592416

ടീച്ചര്‍ ട്രെയിനിംഗ്: അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് (ഒരുവര്‍ഷം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ഹാജരാകണം. കൂടുതല്‍വിവരങ്ങള്‍ക്ക്: 9072592412, 9072592416

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!