ചേമഞ്ചരി ഗ്രാമ പഞ്ചായത്ത് ആയുര്‍വേദ ഡിസ്പന്‍സറിയുടെ ഉദ്ഘാടനം ചെയ്തു





തിരുവങ്ങുര്‍: ചേമഞ്ചരി ഗ്രാമ പഞ്ചായത്ത് ആയുര്‍വേദ ഡിസ്പന്‍സറിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിര്‍വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അദ്ധ്യക്ഷയായ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്. സ്ഥിരം സമിതി അദ്ധ്യക്ഷരായ സന്ധ്യഷിബു, വി കെ അബ്ദുള്‍ഹാരിസ്, അതുല്ല്യ ബൈജു, വാര്‍ഡ് മെമ്പര്‍ വിജയന് കണ്ണഞ്ചേരി, മെഡിക്കല്‍ ഓഫീസര്‍ അനുശ്രീ എന്നിവര്‍ സംസാരിച്ചു. കാലത്ത് 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയാണ് കാപ്പാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന നേഷനല്‍ ഹെല്‍ത്ത് മീഷന്റെ കീഴിലുള്ള ഈസ്ഥാപനം പ്രവര്‍ത്തിക്കുക.














