പന്തലായനിയില്‍ വീട്ടില്‍ കയറി അക്രമം: ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം യൂത്ത് ലീഗ്

 

കൊയിലാണ്ടി: പന്തലായനിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന്റെ പേരില്‍ ഗൃഹനാഥനെയും ഭാര്യയേയും മക്കളേയും വീട്ടില്‍ കയറി അക്രമിക്കുകയും വീട് അടിച്ച് തകര്‍ക്കുകയും ചെയ്ത ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം യൂത്ത് ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഭീതിതമായ സാഹചര്യത്തിലൂടെയാണ് ആ കുടുംബം മുന്നോട്ട് പോകുന്നത് ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വിഘാതം നില്‍ക്കുന്ന അക്രമിക്കൂട്ടങ്ങളെ സ്വീകരിക്കാനോ സംരക്ഷിക്കാനോ രാഷ്ട്രീയ യുവജന സംഘടനകള്‍ മുന്നോട്ട് വരുന്നത് അപകടകരമാണ്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി ആരും മുന്നോട്ട് പോകരുത്. കൊയിലാണ്ടി പോലീസ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കണം

പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. യൂത്ത് ലീഗ് ജില്ല സെക്രട്ടറി സമദ് നടേരി, മണ്ഡലം ജന:സെക്രട്ടറി ഫാസില്‍ നടേരി, ബാസിത് കൊയിലാണ്ടി, അന്‍വര്‍ വലിയമങ്ങാട് എന്നിവര്‍ വീട് സന്ദര്‍ശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!