ഗാര്‍ഡനര്‍ അപേക്ഷ ക്ഷണിച്ചു

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിൽ സരോവരം ബയോ പാര്‍ക്ക്, ഭട്ട് റോഡ് ബ്ലിസ് പാര്‍ക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് താല്‍ക്കാലിക ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 18 വൈകീട്ട് അഞ്ച് മണി. യോഗ്യത: ഗാര്‍ഡനിങ്ങില്‍ 5 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയം. (ഗാര്‍ഡനിങ് കോഴ്സ് പൂര്‍ത്തീകരിച്ചത് അഭികാമ്യം).

കൂടികാഴ്ചയുടെ അടിസ്ഥാനത്തിമായിരിക്കും നിയമനം. അപേക്ഷകള്‍ സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി), മാനാഞ്ചിറ, കോഴിക്കോട് -673001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനെയോ അയക്കാം. യാതൊരു കാരണവും കാണിക്കാതെ അപേക്ഷ റദ്ദ് ചെയ്യാനുള്ള അധികാരം ഡിടിപിസിയില്‍ നിക്ഷിപ്തമാണ്. ഫോണ്‍: 0495-2720012.

റെഡിയോഗ്രാഫര്‍ ട്രെയിനി കൂടിക്കാഴ്ച 7 ന്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ റെഡിയോഗ്രാഫര്‍ ട്രെയിനിയുടെ അഞ്ച് ഒഴിവുകളിലേക്ക് ഒരു വര്‍ഷം കാലയളവിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവില്‍ മാസം 5000 രൂപ സ്‌റ്റൈപെന്‍ഡ് നല്‍കും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ ഏഴിന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം. വിദ്യാഭ്യാസ യോഗ്യത: ഡിആര്‍ടി/ഡിആര്‍ആര്‍ടി (ഡിഎംഇ അംഗീകരിച്ചത്). പ്രായപരിധി: 18-35.

അസാപില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ്

സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള കോഴിക്കോട് ജില്ലയില്‍ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കായി ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ് നടത്തുന്നു. പരിശീലന കേന്ദ്രം: ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍, കോഴിക്കോട്. ഫീസ് 18000 രൂപ. എസ്എസ്എല്‍സിയാണ് യോഗ്യത. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ കീഴിലുള്ള സ്പോര്‍ട്സ് ഫിറ്റ്നസ് സ്‌കില്‍ സെക്ടര്‍ കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ: 8606087207, 7012648027.

ട്രേഡ്സ്മാന്‍ നിയമനം

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠന വിഭാഗത്തിലേക്ക് ട്രേഡ്സ്മാന്‍ (ടര്‍ണിങ്ങ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ഏഴിന് അസ്സല്‍ പ്രമാണങ്ങളുമായി രാവിലെ 10.30 നകം പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. കേരള പി എസ് സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. വിവരങ്ങള്‍ക്ക് http://geckkd.ac.in, 0495-2383210.

പേപ്പറുകള്‍, ഫയലുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ആവശ്യമുള്ള പേപ്പറുകള്‍, ഫയലുകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ‘ക്വട്ടേഷന്‍ നമ്പര്‍ 14/2024-25 പേപ്പറുകള്‍, ഫയലുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍’ എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ (പി. ഒ), 673005. എന്ന വിലാസത്തില്‍ അയക്കണം.
ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ 14 ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും.
വിശദാംശങ്ങള്‍ക്ക് www.geckkd.ac.in.

ഡിഎൽഎഡ് സ്പോട്ട് അഡ്മിഷൻ

ജില്ലയിൽ 2024-26 വർഷത്തെ ഡിഎൽഎഡ് കോഴ്സ് പ്രവേശനത്തിനായി നിലവിലുള്ള ഒഴിവുകളിലേക്ക് നവംബർ ഏഴിന് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. താല്പര്യമുള്ളവർ അന്ന് രാവിലെ 10 മണിക്ക് മുമ്പായി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0495-2722297.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!