പുളിമൂട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യം; കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കി
കൊയിലാണ്ടി: ഏഴുകുടിക്കല്‍ തീര പ്രദേശത്തെ കടലാക്രമണത്തില്‍ കടല്‍ ഭിത്തിയും റോഡും വീടുകളും തകരുന്നത് ഒഴിവാക്കാന്‍ പൊയില്‍കാവ് ബീച്ച് മുതല്‍ ഏഴുകുടിക്കല്‍ ബീച്ച് വരെ 14,15,17വാര്‍ഡുകളില്‍ പുളിമൂട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന് ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രാജീവന്‍ ഏഴുകുടിക്കല്‍ നിവേദനം നല്‍കി. ബി. ജെ. പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ് ആര്‍ ജയ്കിഷ് എന്നിവര്‍ കൂടെ ഉണ്ടായിരുന്നു