കെട്ടിട വാടകക്ക് 18%ജി എസ് ടി നടപ്പിലാക്കാനുള്ള കേന്ദ്ര ഗവണ്മെന്റ് തീരുമാനം പിന്‍വലിക്കണം: വ്യാപാരി വ്യവസായി സമിതി


കൊയിലാണ്ടി: കെട്ടിട വാടകക്ക് 18%ജി എസ് ടി നടപ്പിലാക്കാനുള്ള കേന്ദ്ര ഗവണ്മെന്റ് തീരുമാനം പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. കൊയിലാണ്ടി ചെത്തു തൊഴിലാളി മന്തിരം ഹാളില്‍ നടന്ന ഏരിയ കണ്‍വെന്‍ഷന്‍ വ്യാപാരി വ്യസായി സമിതി ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കെ ബാലന്‍ അധ്യക്ഷം വഹിച്ചു.

ജില്ല ജോ:സെക്രട്ടറി പി ആര്‍ രഘുത്തമന്‍, ജില്ല ട്രക്ഷറര്‍ ഗെഫൂര്‍ രാജധാനി ടി ടി ബൈജു സി കെ മനോജ് വി പി ശങ്കരന്‍ പി എം ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഏരിയ കമ്മറ്റിയുടെ ഭാരവാഹികളായി സി കെ മനോജ് സെക്രട്ടറിയും, വി പി ശങ്കരന്‍ പ്രസിഡന്റ്ടി ടി ബൈജു ട്രക്ഷറര്‍, കെ വി ശാലിക പി എം ബിജു ജോ :സെക്രട്ടറിമര്‍ എം എം ഗോപാലന്‍, കെ ബാലന്‍ വൈ :പ്രസിഡന്റ് എന്നിവര്‍ ഭാരവാഹികളായി 21അംഗ ഏരിയ കമ്മറ്റിയെയും കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!