എം എസ് എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ മേപ്പയ്യൂരില്‍ തുടക്കമായി, പഞ്ചായത്ത് തല ഉദ്ഘാടനം അബ്ദുറഹിമാന്‍ കമ്മന നിര്‍വഹിച്ചു

മേപ്പയ്യൂർ: ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തിൽ എം. എസ്. എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ മേപ്പയ്യൂർ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഷഹബാസ് അമന് അംഗത്വം നൽകിക്കൊണ്ട് മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ നിർവഹിച്ചു.

എം. എസ്. എഫ് പേരാമ്പ്ര നിയോജക മണ്ഡലം ജന. സെക്രട്ടറി എം. കെ. ഫസലുറഹ്മാൻ, മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ ഇല്ലത്ത്, സെക്രട്ടറി മുജീബ് കോമത്ത്, വി. വി. നസ്റുദ്ധീൻ, മുഹമ്മദ് ഷാദി, വി. കെ. കെ. ഹാഷിർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!