നാഷണല്‍ ഹൈവേ നിര്‍മ്മാണം: ഹൈവേയുടെ പരിസരത്തെ വെള്ളക്കെട്ട് ശാസ്ത്രീയമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു





ചേമഞ്ചേരി: നാഷണല്‍ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊയില്‍ക്കാവ് ഹോട്ടല്‍ ഹൈവേയുടെ പരിസരത്തെ വെള്ളക്കെട്ട് ശാസ്ത്രീയമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ ചേമഞ്ചേരി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ സതി കിഴക്കയില്‍ ഷീബ മലയില്‍, രണ്ട് ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍
സതി കിഴക്കേയില്‍ ചെയര്‍മാന്‍, ഷീബ മലയില്‍ കണ്‍വീനര്‍, ബീന കുന്നുമ്മല്‍ ട്രഷറര്‍, രാജേഷ് കുന്നുമ്മല്‍ വൈസ് ചെയര്‍മാന്‍, മുരളി തോറോത് വൈസ് ചെയര്‍മാന്‍, ജയശ്രീ മനത്താനത്ത് വൈസ് ചെയര്‍മാന്‍, ബേബി സുന്ദര്‍ രാജ് വൈസ് ചെയര്‍മാന്‍, രമേശന്‍ കിഴക്കയില്‍ ജോയിന്‍ കണ്‍വീനര്‍, കുട്ടികൃഷ്ണന്‍ താഴത്തെയില്‍ ജോയിന്‍ കണ്‍വീനര്‍, ഗീതാനന്ദന്‍ മാസ്റ്റര്‍ ജോയിന്‍ കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ സതി കിഴക്കയില്‍, ഷീബ മലയില്‍, രാജേഷ് കുന്നുമ്മല്‍, മുരളി തോറോത്ത്, ജയശ്രീ മനത്താനത്ത്, രമേശന്‍ കിഴക്കയില്‍, കുട്ടികൃഷ്ണന്‍ താഴത്തയില്‍, ഗീതാനന്ദന്‍ മാസ്റ്റര്‍, ബീന കുന്നുമ്മല്‍, ഷാജി പി സി, ബാബുരാജ് .യു.വി, സത്യന്‍ പി, സുനില്‍ മുതിരക്കാല, പ്രമോദ് വി പി എന്നിവര്‍ സംസാരിച്ചു. രാജേഷ് കുന്നുമ്മല്‍ അധ്യക്ഷനായ ചടങ്ങില്‍ ബീന കുന്നുമ്മല്‍ സ്വാഗതവും പ്രമോദ് വി.പി നന്ദിയും പറഞ്ഞു.
















