സംഗീതാചാര്യന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതരുടെ ഇരുപത്തിരണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ചേമഞ്ചേരി:  പൂക്കാട് കലാലയം സ്ഥാപകാംഗങ്ങളില്‍ ഒരാളായ മലബാര്‍ സുകുമാരന്‍ ഭാഗതരുടെ സ്മരണ പുതുക്കി. തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ നേതൃത്വത്തില്‍ കേളികൊട്ടോടുകൂടി പരിപാടികള്‍ ആരംഭിച്ചു. പൂക്കാട് കലാലയത്തില്‍ ഒരുക്കിയ സ്മൃതി മണ്ഡപത്തില്‍ കെ.പി ഉണ്ണി ഗോപാലന്‍ ദീപ പ്രകാശനം ചെയ്തു.

ശിഷ്യരും പ്രശിഷ്യരും പ്രവര്‍തകരും കുടുംബാഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. സത്യന്‍ മേപ്പയ്യൂരിന്റെ നേതൃത്വത്തില്‍ സംഗീതജ്ഞര്‍ ഒരുക്കിയ സമൂഹ കീര്‍ത്തനാലാപനം നടന്നു. അനുസ്മരണ സമ്മേളനത്തില്‍ ശിവദാസ് കാരോളി, വിജയരാഘവന്‍ ചേലിയ, യു. കെ രാഘവന്‍, എം.  പ്രസാദ് എന്നിവര്‍ സംസാരിച്ചു.

പ്രശസ്ത ഹാര്‍മ്മോണിയ -മൃദംഗവിദ്വാന്‍ എന്‍ കെ മധുസൂദനന്‍ ഹാര്‍മ്മോണിയക്കച്ചേരി അവതരിപ്പിച്ചു. ആദര്‍ശ് അജയകുമാര്‍ വയലിനിലും ഗുരുവായൂര്‍ സനോജ് മൃദംഗത്തിലും പക്കവാദ്യമൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!