വീടിനു മുകളില്‍ തീപിടിച്ചു





കൊയിലാണ്ടി: അത്തോളി പഞ്ചായത്തിലെ കൊളക്കാട് ആയാനിപുറത്ത് അബ്ദുള്‍ ഹമീദ് എന്നയാളുടെ വീടിന്റെ അടുക്കളയുടെ മുകള്‍ഭാഗത്ത് ശേഖരിച്ച വിറക് കുനയ്ക്ക് തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന മൂന്ന് യൂണിറ്റ് വാഹനങ്ങളുമായി എത്തുകയും തീ പൂര്‍ണമായും അണക്കുകയും ചെയ്തു. വീടിനു കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടില്ല.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക് ഓഫീസര്‍ അനൂപ് ബി കെ,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, ലിനീഷ് എം, ഹേമന്ദ് ബി,അനൂപ് എന്‍ പി, രജിലേഷ് സിഎം, നിധിന്‍ രാജ്, ഷാജു കെ, ഹോം ഗാര്‍ഡ് മാരായ രാജേഷ് കെ പി, രാജീവ് വി ടി എന്നിവര്‍ തീണക്കുന്നതില്‍ ഏര്‍പ്പെട്ടു
















