യുവകലാസാഹിതി വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു. നഗരസഭാ സാംസ്‌ക്കാരിക നിലയത്തില്‍ വെച്ചു നടന്ന അനുസ്മരണ പരിപാടി കൊയിലാണ്ടി മുന്‍സിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ കെ അജിത്ത് ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരനും പ്രഭാഷകനുമായ ശശികുമാര്‍ പുറമേരി. മുഖ്യപ്രഭാഷണം നടത്തി. രാഗം മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രദീപ് കണിയാരിക്കല്‍ സ്വാഗതം പറഞ്ഞു. അഡ്വക്കറ്റ് ശ്രീനിവാസന്‍, നാസര്‍ കാപ്പാട്, കെ എസ് രമേശ് ചന്ദ്ര, വിജയഭാരതി ടീച്ചര്‍, ജ്യോതിലക്ഷ്മി, ശശി പുറക്കാട് എന്നിവര്‍ സംസാരിച്ചു വയലാറിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രശസ്ത ഗാനങ്ങളുടേയും കവിതകളുടേയും ആലാപനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!