പൂക്കാട് കലാലയത്തില്‍ ബ്യൂട്ടി കള്‍ച്ചര്‍ കോഴ്സ് ആരംഭിച്ചു





ചേമഞ്ചേരി : കലിക്കറ്റ് യൂനിവേഴ്സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് & എക്സ്റ്റന്‍ഷന്‍ വകുപ്പ് പൂക്കാട് കലാലയവുമായി സഹകരിച്ച് നടത്തുന്ന 10 ദിവസത്തെ ബ്യൂട്ടി കള്‍ച്ചര്‍ കോഴ്സ് ആരംഭിച്ചു. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായാണ് ഇത്തരം കോഴ്സുകള്‍ സംഘടിപ്പിച്ചു വരുന്നത്. വകുപ്പ് മേധാവി ഡോ. മഞ്ജു എം.പി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കെ.കെ. സുനില്‍ കുമാര്‍, ശിവദാസ് ചേമഞ്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കലാലയം പ്രസിഡണ്ട് യു.കെ. രാഘവന് അധ്യക്ഷത വഹിച്ച യോഗത്തില്‍ രാധാകൃഷ്ണന് കെ സ്വാഗതവും ശിവദാസ് കാരോളി നന്ദിയും പറഞ്ഞു.
















