കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു
ഇര്‍ശാദുല്‍ മുസ്ലിമീന് സംഘം, ഇസ്ലാഹി ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു. നൂറുദ്ധീന്‍ ഫാറൂഖി നേതൃത്വം നല്കി.
വൃത നാളിലെ പരിശീലനത്തിലൂടെ നേടിയെടുത്ത വെറുപ്പും വിദ്വേഷവും പകയുമൊഴിഞ്ഞ സംശുദ്ധമായ മനസ്സുമായി മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ജീവിതം നയിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം, വിയോജിപ്പുകള്‍ക്കിടയിലും ഒന്നിച്ചിരിക്കാനും വിയോജിപ്പുകള്‍ സര്‍ഗാത്മകമാവാനും വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും നൂറുദ്ധീന്‍ ഫാറൂഖി അവശ്യപ്പെട്ടു.



