കൊയിലാണ്ടി നഗരസഭ ഹരിത പ്രഖ്യാപനം എംഎല്‍എ കാനത്തിന്‍ ജമീല നിര്‍വ്വഹിച്ചു
കൊയിലാണ്ടി നഗരസഭയില്‍ ഹരിത വിദ്യാലയങ്ങളായി മാറ്റിയ വിദ്യാലയങ്ങളുടെയും ഹരിത ഓഫീസായി മാറ്റിയ ഓഫീസുകളുടെയും ഹരിത അയല്‍ക്കൂട്ടങ്ങളായി മാറ്റിയ ഹരിത അയല്‍ക്കൂട്ടങ്ങളുടെയും പ്രഖ്യാപനം കൊയിലാണ്ടി എംഎല്‍എ ജമീല കാനത്തില്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷതവഹിച്ചു. കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പിസി കവിത, നവകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പിടി പ്രസാദ്, എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു.
നഗരസഭ വൈ: ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ സത്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ എ ഇന്ദിര ടീച്ചര്‍, കെ ഷിജു മാസ്റ്റര്‍, ഇ കെ അജിത്ത് മാസ്റ്റര്‍ ,സി പ്രജില ,നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ വിപി ഇബ്രാഹിംകുട്ടി, കെ കെ വൈശാഖ് ,തഹസില്‍ദാര്‍ ജയശ്രീ എസ് വാര്യര്‍, നഗരസഭ ക്‌ളീന്‍ സിറ്റി മാനേജര്‍ ടി കെ സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
നവംബര്‍ ഒന്നിനകം ഹരിത ഓഫീസ് ആക്കി മാറ്റിയ കൊയിലാണ്ടി താലൂക്ക് ഓഫീസ് ,കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് കൊയിലാണ്ടി, പിഡബ്ല്യുഡി റോഡ് സബ്ഡിവിഷന്‍ ഓഫീസ് കൊയിലാണ്ടി, നഗരസഭ ഓഫീസ് കൊയിലാണ്ടി, എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ഹരിത വിദ്യാലയങ്ങളാക്കി മാറ്റിയ പെരുവട്ടൂര്‍ എല്‍ പി സ്‌കൂള്‍, പുളിയഞ്ചേരി യു പി സ്‌കൂള്‍, മരുതൂര്‍ ജി എല്‍ പി സ്‌കൂള്‍, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പന്താലയനി എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും എംഎല്‍എ കാനത്തില്‍ ജമീല വിതരണം ചെയ്തു. ഹരിത അയല്‍ക്കൂട്ടങ്ങളാക്കി മാറ്റിയ 47 അയല്‍ക്കൂട്ടങ്ങളുടെ പ്രഖ്യാപനവും എംഎല്‍എ നടത്തി.