മെക്കാനിക് പോലീസ് കോണ്‍സ്റ്റബിള്‍; ശാരീരിക അളവെടുപ്പ്





മെക്കാനിക് പോലീസ് കോണ്‍സ്റ്റബിള്‍; ശാരീരിക അളവെടുപ്പ്
പോലീസ് (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് വിഭാഗം) വകുപ്പില്‍ മെക്കാനിക് പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍: 128/2023) തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പ് പരീക്ഷ നവംബര്‍ അഞ്ച്, ആറ് തീയതികളിലായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം മേഖലാ ആഫീസില്‍ രാവിലെ 09.30 മുതല്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും, അസല്‍ തിരിച്ചറിയല്‍ രേഖയും, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ശാരീരിക അളവെടുപ്പിനായി ഹാജരാകണം. ശാരീരിക അളവെടുപ്പില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും അതാത് ദിവസം നടത്തുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, സംവരണാനുകൂല്യം എന്നിവ തെളിയിക്കുന്ന രേഖകള്‍ കൊണ്ടുവരണം

പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസരം
2024-25 അധ്യയന വര്‍ഷത്തെ ആയുര്‍വേദം [BAMS], ഹോമിയോപ്പതി [BHMS], സിദ്ധ [BSMS], യുനാനി [BUMS] കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് പുതുതായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഒക്ടോബര്‍ 31 രാത്രി 11.59 വരെ ലഭ്യമാണ്. മൂന്നാം ഘട്ട അലോട്ട്മെന്റിന് ശേഷം നിലവില്‍ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിലേക്കാണ് പുതിയ അപേക്ഷകരെ പരിഗണിക്കുന്നത്. KEAM 2024 പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ആദ്യ ഘട്ടങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കരുത്. എല്ലാ വിദ്യാര്‍ത്ഥികളും പുതിയ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് 26.03.2024 ലെ വിജ്ഞാപനത്തിലെ യോഗ്യതാ വ്യവസ്ഥകള്‍, അക്കാദമിക് യോഗ്യതകള്‍, സമര്‍പ്പിക്കേണ്ട രേഖകള്‍ തുടങ്ങിയവയും www.www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമായ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍ & മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള സര്‍ക്കാര്‍ അംഗീകൃത പ്രോസ്‌പെക്ടസും പരിശോധിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2525300

സ്ട്രേ വേക്കന്‍സിഅലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2024-25 വര്‍ഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കന്‍സി അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. സ്ട്രേ വേക്കന്‍സി അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനുശേഷം അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളേജില്‍ നവംബര്‍ 5 വൈകുന്നേരം നാലു മണിക്ക് മുമ്പ് പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളില്‍ കോളേജുകളില്‍ ഹാജരായി പ്രവേശനം നേടാത്ത വിദ്യാര്‍ത്ഥികളുടെ അലോട്ട്മെന്റ് റദ്ദാക്കും. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2525300

ഇ-ടെഡര്‍ ക്ഷണിച്ചു
മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ നിലവില്‍ ക്യൂബ് ഐസ് പ്ലാന്റ്‌റ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലം കണ്ടെയ്‌നര്‍ ഐസ് പ്ലാന്റ് സ്ഥാപിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് വാടകയ്ക്ക്/ലീസിന് നല്‍കുന്നതിന് ഇ-ടെ9ഡര്‍ ക്ഷണിച്ചു. ടെ9ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 13.
ഫോണ്‍ 0484 -2397370.

സബ്‌സിഡിയോടുകൂടി സംരംഭ വായ്പ
ഒ.ബി.സി വിഭാഗക്കാരായ വിധവവകള്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ എറണാകുളം ഓഫീസില്‍ നിന്നും സ്വന്തം പേരിലുളള നാല് സെന്റ് വസ്തുവില്‍ കരം അടച്ച രശീതിന്റെ ജാമ്യത്തില്‍ ഇരുപതിനായിരം രൂപ സബ്‌സിഡിയോടുകൂടി ഒരു ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. ഫോണ്‍ 0484-2394005, 9447710077.














