കൂത്താളി വിഎച്ച്എസ്എസില്‍ താരങ്ങള്‍ക്ക് അനുമോദനം





കൂത്താളി വിഎച്ച്എസ്എസില്‍ ദേശീയ തലത്തില്‍ പങ്കെടുത്ത താരങ്ങളെയും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ താരങ്ങളെയും അനുമോദിച്ചു. ഗുജറാത്തില്‍ നടന്ന ദേശീയതല സെറിബ്രാള്‍ പാള്‍സി അതിലേറ്റിക് മീറ്റില്‍ പങ്കെടുത്ത മുഹമ്മദ് ഫര്ഹാന്, സ്റ്റേറ്റ് അക്വാട്ടിക് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ മുഹമ്മദ് മിദിലാജ്, അര്ജുന്, സംസ്ഥാന പ്രവര്‍ത്തി പരിചയമേളയില്‍ യോഗ്യത നേടിയ നവീനയെയും ആദരിച്ചു.
പേരാമ്പ്ര സീനിയര്‍ ഫയര്‍ & റസ്ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഷിബിത പികെ, സ്റ്റാഫ് സെക്രട്ടറി ശീജിത്ത് കെ എസ് എന്നിവര്‍ കുട്ടികള്‍ക്ക് മൊമെന്റോ വിതരണം നടത്തി. ജയേഷ്, ഷിംന, ജിസ്ന എന്നിവര്‍ ആശംസയും ഉനൈസ് എംപി നന്ദിയും പറഞ്ഞു














