സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് ഒഴിവ്




ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് ഒഴിവ്
കണ്ണൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി /തത്തുല്യം, കെ ജി ടി ഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് എന്നിവയില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 18-41, നിയമാനുസൃത വയസ്സിളവ് ബാധകം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നവംബര്‍ എട്ടിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0497 2700831

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ജില്ലാ കൃത്രിമ അവയവ നിര്‍മ്മാണ കേന്ദ്രത്തിലേക്ക് വിവിധ ഉപകരണങ്ങള്‍/ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, ജില്ലാ ആശുപത്രി, കണ്ണൂര്‍ എന്ന മേല്‍ വിലാസത്തില്‍ നവംബര്‍ നാലിന് 12.30 നകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം

താല്കാലിക ഒഴിവ്
മാങ്ങാട്ടു പറമ്പ് കെ.എ.പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്, ധോബി, സ്വീപ്പര്‍, ബാര്‍ബര്‍, വാട്ടര്‍ ക്യാരിയര്‍ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ നാലിന് രാവിലെ 10.30 ന് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തണം. മുന്‍ പരിചയമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി എത്തണമെന്ന് കമാണ്ടന്റ് അറിയിച്ചു. ഫോണ്‍; 04972781316

ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ചാക്ക ഗവ. ഐ.ടി.ഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കില്‍ (എം.എം.വി) ട്രേഡിലേക്ക് നിലവിലുള്ള ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ലാറ്റിന്‍ കാത്തോലിക്ക കാറ്റഗറിയില്‍ (പി.എസ്.സി റൊട്ടേഷന്‍ ചാര്‍ട്ട് അനുസരിച്ചു) താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിന് നവംബര്‍ ഒന്നിന് അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമ/ഡിഗ്രി ഇവയിലേതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ രാവിലെ 11നു അസല്‍ സര്‍ട്ടിഫിക്കറ്റുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്‌ഡേഷന്‍ ക്യാമ്പ്
തിരുവനന്തപുരം കണ്‍ട്രോളര്‍ ഓഫ് കമ്യൂണിക്കേഷന്‍സ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ബി.എസ്.എന്‍.എല്‍/ടെലികോം പെന്‍ഷന്‍കാര്‍ക്കായി ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്‌ഡേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2024 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി തീരുന്ന പെന്‍ഷന്‍കാര്‍ക്ക് ക്യാമ്പില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്. പത്ത് മണി മുതലാണ് ക്യാമ്പ്. നവംബര്‍ 5ന് തൃശൂരിലെ ബി.എസ്.എന്‍.എല്‍ സഞ്ചാര്‍ ഭവനിലും നവംബര്‍ 11ന് കണ്ണൂരിലെ ജി.എം.ടി ബി.എസ്.എന്‍.എല്‍ ഭവനിലും നവംബര്‍ 12ന് എറണാകുളത്തെ പി ജി എം ടി ബി.എസ്.എന്‍എല്ലിലും നവംബര്‍ 13ന് കോട്ടയം പി ജി എം, ബി.എസ്.എന്‍.എല്ലിലും നവംബര്‍ ഒന്നു മുതല്‍ 30 വരെ (ശനിയാഴ്ചകളും ഞായറാഴ്ചകളും ഒഴികെ) തിരുവനന്തപുരം ദൂര്‍സഞ്ചാര്‍ ഭവനിലുമാണ് ക്യാമ്പ് നടക്കുക. വിശദവിവരങ്ങള്‍ക്ക്: https://cgca.gov.in/ccakrl













