എം.എസ്സി നഴ്‌സിങ്: സ്‌പോട്ട് അഡ്മിഷന്‍
തിരുവനന്തപുരം സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ എം.എസ്സി കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ് കോഴ്‌സില്‍ ഒഴിവുള്ള സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്രവേശന പരീക്ഷ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ അനുബന്ധ രേഖകളുമായി ഒക്ടോബര്‍ 30ന് ഉച്ചയ്ക്ക് രണ്ടിനകം കോളജ് ഓഫീസില്‍ ഹാജരാകണം.
ഗവ. വനിത ഐടിഐയില്‍ സീറ്റ് ഒഴിവ്
കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് പുതിയതായി അപേക്ഷ ക്ഷണിച്ചു. പ്രായ പരിധിയില്ല. ഒക്ടോബര്‍ 30-വരെ അപേക്ഷിക്കാം. ഫോണ്‍: 9447637765.
ഗ്രാഫിക് ഡിസൈനിങ്ങ്, ഡിസിഎ എന്നീ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഗ്രാഫിക് ഡിസൈനിങ്ങ്, ഡിസിഎ എന്നീ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ട് ഹാജരായി പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8891370026, 0495-2370026.