കുടുംബശ്രീ നോര്‍ത്ത് സി.ഡി എസിന്റെ നേതൃത്വത്തില്‍ മാസച്ചന്ത ആരംഭിച്ചു




കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോര്‍ത്ത് സി.ഡി എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാസ ചന്ത നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. CDS ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ എം പി അധ്യക്ഷയായി. സി ഡി എസ്സ് ഉപജീവന ഉപസമിതി കണ്‍വീനര്‍ നിഷ സ്വാഗതവും കുടുംബശ്രീ സംരഭക ഇന്ദിര നന്ദിയും രേഖപ്പെടുത്തി. ഒക്ടോബര്‍ 28 ന് ആരംഭിച്ച മാസ ചന്ത 3ന് അവസാനിക്കും













