ലോക പക്ഷാഗാഥദിനമായ ഒക്ടോബര്‍ 29ന് കൊയിലാണ്ടിയില്‍ ബോധവല്‍ക്കരണവും വാക്കത്തോണും സംഘടിപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററും മെയ്ത്രഹോസ്പിറ്റലും കേരളഎമര്‍ജന്‍സിടീമും സംയുക്തമായി ലോകപക്ഷാഗാഥദിനമായ ഒക്ടോബര്‍ 29 ന് കൊയിലാണ്ടിയില്‍ ബോധവല്‍ക്കരണവും വാക്കത്തോണും സംഘടിപ്പിച്ചു. സ്റ്റേറ്റ്ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച സന്ദേശപ്രചാരണ വാക്കത്തോണ്‍ കൊയിലാണ്ടി സര്‍ക്കിള്‍ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ചന്ദ്രശേഖരന്‍ ഐ പി ഫ്‌ലാഗ്ഓഫ് നിര്‍വഹിച്ചു.

തുടര്‍ന്ന് കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന പക്ഷാഗാഥ ബോധവല്‍ക്കരണ ക്ലാസ് കോഴിക്കോട് മൈയ്ത്രഹോസ്പിറ്റല്‍ ന്യൂറോസയന്‍സ് മേധാവി ഡോക്ടര്‍: സച്ചിന്‍ സുരേഷ്ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ഡോക്ടര്‍:കൃഷ്ണദാസ് പി പക്ഷാഗാഥവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പ്രഭാഷണം നടത്തി.

ഷിഹാബുദ്ധീന്‍ എസ് പി എച്ച് (കൊയിലാണ്ടിക്കൂട്ടംഗ്ലോബല്‍ചെയര്‍മാന്‍) അദ്ധ്യക്ഷനായ ചടങ്ങില്‍ ലുഖ്മാനുല്‍ഹഖ് കെ ഇ ടി സ്വാഗതം പറഞ്ഞു. എ അസിസ്മാസ്റ്റര്‍, മൊയ്തു കെ വി, ഫൈസല്‍ മൂസ, സഹീര്‍ഗാലക്‌സി, സഹീര്‍ പി കെ, ഷംസീര്‍ കെ, ആയിഷജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു. വാക്കത്തലോണില്‍ പങ്കെടുത്ത അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം മെയ്ത്രഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഹെഡ് പ്രവീണ്‍നായര്‍ നിര്‍വഹിച്ചു ചടങ്ങിന് റഷീദ് മൂടാടി നന്ദി അര്‍പ്പിച്ചു

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!