വനിത ഐടിഐയില്‍ സീറ്റൊഴിവ്

വനിത ഐടിഐയില്‍ സീറ്റൊഴിവ്

മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് പുതിയതായി അപേക്ഷ ക്ഷണിച്ചു.
പ്രായ പരിധിയില്ല. ഒക്ടോബര്‍ 30-വരെ അപേക്ഷിക്കാം. ഫോണ്‍: 9447637765.

ആട്യാ പാട്യ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

ആട്യാ പാട്യ അസോസിയേഷന്റെ സംസ്ഥാന ജൂനിയര്‍, സീനിയര്‍, സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. ജില്ല സപോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ ഉദ്ഘാടനം ചെയ്യ്തു. സംസ്ഥാന ആട്യാ പാട്യ അസോസിയേഷന്റെ പ്രസിഡന്റ് ടി എം
അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപ്പു പ്രേമനാഥ് മുഖ്യാതിഥിയായി. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സുബാഷ് ജോസഫ്, ജോസ് ജോസഫ്, ശ്രിജിലേഷ് വി പി, എന്‍. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി സധേഷ് നന്ദി പറഞ്ഞു.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള മരംകയറ്റ തൊഴിലാളി അവശതാ പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിന് നിര്‍ബന്ധമായും എല്ലാ വര്‍ഷവും നവംബര്‍ ഒന്ന് മുതല്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നിശ്ചിത മാതൃകയില്‍ കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0495-2340538,
districtlabourofficekozhikode@gmail.com.


വെറ്ററിനറി സര്‍ജന്‍ അഭിമുഖം ഒന്നിന്

ബാലുശ്ശേരിയിലെ ABC സെന്ററില്‍ ഒഴിവുവന്ന വെറ്ററിനറി സര്‍ജന്റെ തസ്തികയിലേക്ക് 90 ദിവസത്തേക്കോ, എംപ്ലോയിമെന്റ്‌റ് എക്‌സ്‌ചേഞ്ച് മുഖേന വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതോ ഏതാണ് ആദ്യം വരുന്നത് അത് വരെയുള്ള കാലയളവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പ്രതിമാസം 44020 രൂപ തോതില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരും, ABC സര്‍ജറിയില്‍ പരിചയ സമ്പന്നരുമായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫിസില്‍ നടത്തുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2768075.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്ങ്, ഡിസിഎ എന്നീ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495-2370026.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!