കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ന് പുതിയ ചുറ്റുമതിലും കവാടവും
കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയ്ക്ക് എം.എല്‍ എ കാനത്തില്‍ ജമീലയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപയ്ക്ക് നിര്‍മ്മിക്കുന്ന ചുറ്റുമതിലിന്റെയും കവാടത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം നടന്നു. കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷിംന കെ. റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നിജില പറവക്കൊടി ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), പി. വിശ്വന്‍ മാസ്റ്റര്‍ (മുന്‍ എം.എല്‍.എ.യും പൂര്‍വ്വ വിദ്യാര്‍ത്ഥി ഫോറം കണ്‍വീനറും ) , അഡ്വ . ടി.കെ രാധാകൃഷ്ണന്‍, വി.കെ. മുകുന്ദന്‍, രമേഷ് ചന്ദ്ര കെ എസ്, മുരളീധരന്‍ തോറോത്ത്, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. നാരായണന്‍ മാസ്റ്റര്‍, കെ.കെ. സുധാകരന്‍ (ഹെഡ്മാസ്റ്റര്‍), ബിജേഷ് ഉപ്പാലക്കല്‍ (വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍), ഹരീഷ് എന്‍.കെ. (എസ്.എം.സി. ചെയര്‍മാന്‍), ജയരാജ് പണിക്കര്‍, ഷിജു ഒ.കെ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ പ്രദീപ് കുമാര്‍ എന്‍.വി. സ്വാഗതവും പി.ടി.എ. പ്രസിഡണ്ട് സുചീന്ദ്രന്‍ വി നന്ദിയും പറഞ്ഞു.