കൊല്ലത്ത് വെളിച്ചെണ്ണമില്ലിന് തീപിടിച്ചു
കൊയിലാണ്ടി: കൊല്ലത്ത് വെളിച്ചെണ്ണമില്ലിന് തീപിടിച്ചു. കൊല്ലം അശ്വിനി ഹോസ്പിറ്റലിന് മുന്നിലുള്ള കേരശ്രീ വെളിച്ചെണ്ണ മില്ലിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാത്രി 10.10 ഓടെയാണ് സംഭവം. 10കിന്റല്‍ കൊപ്ര ഭാഗികമായി കത്തി നശിച്ചു. ഏകദേശം 3ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ അശോകന്‍ പറഞ്ഞു. ഓയില്‍ മില്ലിലെ കൊപ്ര ചേവിനാണ് തീ പിടിച്ചത്.
കൊയിലാണ്ടി അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നുള്ള രണ്ട് യൂണിറ്റെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ ആന്‍ റെസ്‌ക്യു ASTO അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനൂപ് ബികെ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജാഹിര്‍, സുകേഷ് കെബി, ബിനീഷ് കെ,രജീഷ് വി പി, ഇന്ദ്രജിത്ത് ഐ, ഹോംഗാര്‍ഡ് ബാലന്‍ ടിപി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.