Wednesday, March 18, 2026

Primeedition

Real news on-time

ദേശീയ ആയുര്‍വേദ ദിനാചരണം നടത്തി

പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുമായി ചേര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ ആയുര്‍വേദ ദിനാചരണം നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

പി. ടി. എ.  പ്രസിഡന്റ് സബീഷ് കുന്നങ്ങോട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. അഖില്‍ എസ് കുമാര്‍ രക്ഷിതാക്കള്‍ക്കായി ഇഫക്റ്റീവ് പേരെന്റിങ് എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു.

വാര്‍ഡ് മെമ്പര്‍ ബിനു കാരോളി, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി. സൈനുദ്ധീന്‍, എ എം എ ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് ഡോ. അഷിത, ഡോ ഹെന്ന കുഞ്ഞബ്ദുള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ കൊയിലാണ്ടി ഏരിയ സെക്രട്ടറി ഡോ. ജസീല ഇര്‍ഷാദ് സ്വാഗതം പറഞ്ഞു.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തിന് ഡോ. ബി. ജി. അഭിലാഷ്, ഡോ. തുളസി ലോഹിത് എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ക്വിസ് മത്സര വിജയികള്‍ക്കും ഫുഡ് റെസിപി മത്സര വിജയികള്‍ക്കും ഉള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഡോ. ഹില്‍ഷ, ഡോ. ബബിത, ഡോ. ഗായത്രി ബി, ഡോ ആതിര കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!