ഫ്രാഞ്ചൈസികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഫ്രാഞ്ചൈസികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്സുകള്‍ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഫ്രാഞ്ചൈസികള്‍ക്ക് തുടക്കമിട്ടത്. തൊഴില്‍ നൈപുണ്യം വളര്‍ത്തി എടുക്കുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ കോഴ്സുകള്‍ക്കാണ് പ്രമുഖ്യം നല്‍കുന്നത്. ഐ.ടി കോഴ്സുകള്‍ക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ലോജിസ്റ്റിക്സ്, ഏവിയേഷന്‍, ഹെല്‍ത്ത് കെയര്‍ എന്നി മേഖലകളിലെ കോഴ്സു്കളുടെ നടത്തിപ്പിനുമായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

താല്‍പര്യമുള്ള പരിശീലന കേന്ദ്രങ്ങള്‍, വ്യക്തികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി www.lbscentre.kerala.gov.in സന്ദര്‍ശിക്കാം. കൂടാതെ 0471-2560333/6238553571 എന്നീ നമ്പറുകളില്‍ നിന്നും lbsskillcentre@gmail.com എന്ന ഇമെയില്‍ മുഖേനയും വിശദാംശങ്ങള്‍ ലഭ്യമാകും. അപേക്ഷകള്‍ നിര്‍ദിഷ്ഠ മാതൃകയില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15.

സൗജന്യ തൊഴിൽ പരിശീലനം

കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ്ങ് ലേർണിംഗ് ആന്റ് എക്സ്റ്റൻഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചേമഞ്ചേരി പൂക്കാട് കലാലയവുമായി സഹകരിച്ച് പൂക്കാട് കലാലയത്തിൽ 10 ദിവസത്തെ തൊഴിൽപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘ബ്യൂട്ടി കൾച്ചർ’ എന്ന വിഷയത്തിലാണ് പരിശീലനം. നവംബർ ഒന്നിന് തുടങ്ങുന്ന പരിശീലന പരിപാടി തികച്ചും സൗജന്യമാണ്. പരിശീലനം വിജയകരമായി പൂർത്തിയാവക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകർ വഹിക്കേണ്ടതാണ്. ഫോൺ : 9349735902, 9497830340.


ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ധനുവച്ചപുരം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ് ട്രേഡില്‍ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. നവംബര്‍ രണ്ട് രാവിലെ 10നാണ് അഭിമുഖം.

ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം / ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം / ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി/എന്‍.ടി.സി, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം എന്നിവയാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഡി എല്‍ എഡ് സ്പോട്ട് അഡ്മിഷന്‍
ഡി.എല്‍.എഡ് 2024-26 വര്‍ഷത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്വാശ്രയ മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 25ന് മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തും. ഇന്റര്‍വ്യൂ വിവരങ്ങള്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpmblogspot. com എന്ന ബ്ലോഗില്‍ ലഭ്യമാണ്. ഫോണ്‍: 0483 2734888


ദര്‍ഘാസ് ക്ഷണിച്ചു
ബി.പി. അങ്ങാടി ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.കെ യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററിലെ കോസ്മെറ്റോളജിസ്റ്റ്, ബ്യൂട്ടി ആന്റ് വെല്‍നെസ്സ് എന്ന കോഴ്‌സിന്റെ ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങളും മറ്റു അനുബന്ധ സാധനങ്ങളും വാങ്ങുന്നതിനു അംഗീകൃത ഏജന്‍സികളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അടങ്കല്‍ തുക 5 ലക്ഷം രൂപ. നിരതദ്രവ്യം 5000 രൂപ. ദര്‍ഘാസ് ഫോറം വില 1000 രൂപ. മുദ്ര വച്ച ദര്‍ഘാസുകള്‍ പ്രിന്‍സിപ്പലിന് ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ ഏഴ് ഉച്ചയ്ക്ക് ഒരു മണി. ഫോണ്‍: 9446632025

ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ഗവണ്‍മെന്റ് ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓട്ടിസം സെന്ററിലേക്ക് ഐ. ഇ. സി. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലേക്ക് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. എസ്റ്റിമേറ്റ് തുക 98000/-. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 5 പകല്‍ 12 മണിവരെ.

ആലപ്പുഴ: ഗവണ്‍മെന്റ് ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് ഗ്രാസ്സ് കട്ടിംഗ് മെഷിന്‍ വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. എസ്റ്റിമേറ്റ് തുക: 50000/-. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 7 പകല്‍ 2 മണിവരെ.

ആലപ്പുഴ: ഗവണ്‍മെന്റ് ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് ഗ്ലാസ്സ് ക്ലീനിംങ് ബ്രഷുകള്‍ വാങ്ങുന്നതിലേക്ക് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. എസ്റ്റിമേറ്റ് തുക: 75000/-. അവസാന തീയതി നവംബര്‍ 4 പകല്‍ 5 മണിവരെ.

ആലപ്പുഴ: ഗവണ്‍മെന്റ് ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് സ്റ്റൈയിന്‍ലെസ് ഗ്ലാസ്സ് വൈപ്പര്‍ വിത്ത് ഫിക്‌സഡ് ഹാന്‍ഡില്‍ വാങ്ങുന്നതിലേക്ക് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. എസ്റ്റിമേറ്റ് തുക: 35000/-.ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 4 പകല്‍ 5 മണി.

ആലപ്പുഴ: ഗവണ്‍മെന്റ് ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് നീല നിറത്തിലുള്ള ബക്കറ്റുകള്‍ വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. എസ്റ്റിമേറ്റ് തുക: 70000/-. അവസാന തീയതി നവംബര്‍ 4 പകല്‍ 5 മണി.

ടെണ്ടറുകള്‍ ക്ഷണിക്കുന്നു
ആലപ്പുഴ: ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. തലവടി സ്‌കൂളില്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററിലെ ഗ്രാഫിക് ഡിസൈനര്‍, ജി.എസ്.ടി അസിസ്റ്റന്റ് കോഴ്‌സുകളിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് മുദ്ര വച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അടങ്കല്‍ തുക അഞ്ചു ലക്ഷം രൂപയാണ്. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 06 ന് പകല്‍ 12 മണി. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:6238549688.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!