വെള്ളാര്‍ മല ഹൈസ്‌കൂളിലേക്ക് അക്ഷരയാത്രയുമായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം.

കൊയിലാണ്ടി: ദുരന്ത ബാധിതരായ വെള്ളാര്‍മല സ്‌കൂളിന് ഒരു ഗ്രന്ഥശാലയുടെ അക്ഷര സമ്മാനവുമായി ബോധി ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ വയനാട്ടില്‍.

ചേമഞ്ചേരി പ്രദേശത്തെ അക്ഷര സ്‌നേഹികളില്‍ നിന്നും ശേഖരിച്ച ഏകദേശം 40000 രൂപ മുഖവിലയുള്ള 260 പുസ്തകങ്ങള്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് ഏറ്റുവാങ്ങി. ലോകം സമ്മാനിച്ചു കൊണ്ടിരിക്കുന്ന ഈ സ്‌നേഹവായ്പിന് വായനയിലൂടെ നേടുന്ന പുതു വിജ്ഞാനങ്ങളിലൂടെ മറുപടി നല്കും എന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പു നല്‍കി.

ഉണ്ണി മാസ്റ്റര്‍, ബോധി ഗ്രന്ഥാലയം പ്രസിഡണ്ട് ഡോക്ടര്‍ എന്‍.വി. സദാനന്ദന്‍, സെക്രട്ടറി വി.കെ.. വിപിന്‍ദാസ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സോമന്‍, എഴുത്തുകാരന്‍ അനില്‍ കാഞ്ഞിലശ്ശേരി, സ്‌കൂള്‍ ലൈബ്രറി ചാര്‍ജുള്ള അധ്യാപകന്‍ ഡോക്ടര്‍ അനീഷ്ചന്ദ്രന്‍, യു. സന്തോഷ് കുമാര്‍, ഗീത കെ.കെ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!