അപേക്ഷ ക്ഷണിച്ചു
![]()

![]()
കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ എം ഐ എസ് ഡാറ്റ അനലിസ്റ്റ് ഫിനാൻഷ്യൽ സർവീസ്, ടെലി ഹെൽത്ത് സർവീസ് കോ ഓർഡിനേറ്റർ, ഫുഡ് സ്‌റ്റൈലിങ് ഫോട്ടോഗ്രാഫി, ഇലക്ട്രോണിക് മെഷീൻ മെയിന്റനൻസ് എക്സിക്യൂട്ടീവ്, ഇൻഫ്രാസ്ട്രക്ചർ ടെക്നിഷ്യൻ (ഫൈവ് ജി നെറ്റ് വർക്ക്), സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് എന്നീ ഹ്രസ്വകാല സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ്എസ്എൽസി. പ്രായപരിധി 45 വയസ്സ്. ഫോൺ: 7907413206, 8547731530
![]()
പ്രീമെട്രിക് സ്‌കോളർഷിപ്പ്: തീയതി നീട്ടി
സർക്കാർ/സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒൻപത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിഎം യശസ്വി ഒ.ബി.സി, ഇ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയുടെ ഡാറ്റാ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.
വിദ്യാർഥികളിൽനിന്ന് ലഭ്യമാകുന്ന അപേക്ഷകൾ സ്‌കൂൾ പ്രധാനധ്യാപകർ ഒക്ടോബർ 31 ന് മുമ്പ് ഡാറ്റാ എൻട്രി പൂർത്തിയാക്കി ഇ-ഗ്രാന്റ്‌സ് 3.0 പോർട്ടൽ മുഖേന പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ലഭ്യമാക്കണം. വിവരങ്ങൾ www.egrantz.kerala.gov.in പോർട്ടലിൽ ലഭിക്കും.
![]()

![]()

![]()


![]()

