സിപിഐഎം കൊല്ലം ലോക്കല്‍ സമ്മേളനം മണപ്പാട്ടില്‍ കുഞ്ഞിരാമന്‍ നഗറില്‍ ജില്ലാകമ്മറ്റി അംഗം എസ്‌കെ സജീഷ് ഉദ്ഘാടനം ചെയ്തു



കൊയിലാണ്ടി: സിപിഐഎം കൊല്ലം ലോക്കല്‍ സമ്മേളനം വിയ്യൂരില്‍ മണപ്പാട്ടില്‍ കുഞ്ഞിരാമന്‍ നഗറില്‍ ജില്ലാ കമ്മിറ്റി അംഗം എസ്‌കെ സജീഷ് ഉദ്ഘാടനം ചെയ്തു. പി.പി രാജീവന്‍ അധ്യക്ഷത വഹിച്ചു. എം. പത്മനാഭന്‍ പതാക ഉയര്‍ത്തി. പി.കെ ഷൈജു രക്ത സാക്ഷി പ്രതിജ്ഞയും സികെ ഹമീദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കെ.ദാസന്‍, ടി.കെ ചന്ദന്‍ മാസ്റ്റര്‍, അഡ്വ: എല്‍ജി ലിജീഷ്, കെ ഷിജു മാസ്റ്റര്‍, ബാബുരാജ്, സി. അശ്വനി ദേവ്, കെ സത്യന്‍, കെടി സിജേഷ്, ആര്‍കെ അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പികെ ഷൈജു സ്വാഗതവും കണ്‍വീനര്‍ ജിംനേഷ് നന്ദിയും പറഞ്ഞു.














