കളിക്കൂട്ടം ഗ്രന്ഥശാല പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
കൊയിലാണ്ടി: നടുവത്തുര്‍ കളിക്കൂട്ടംഗ്രന്ഥശാല പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. ഷാജീവ് നാരായണന്റെ കഥാസമാഹാരമായ ഒറ്റയാള്‍ കൂട്ടം എന്ന പുസ്തകമാണ് ചര്‍ച്ചക്ക് എടുത്തത് . കളിക്കൂട്ടം ഗ്രന്ഥശാല ഹാളില്‍ നടന്ന പരിപാടി കിഴരിയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ അമല്‍സരാഗ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡണ്ട് സുധീര്‍ കെ അധ്യക്ഷത വഹിച്ചു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ വി രാജന്‍ മുഖ്യാതിഥിയായിരുന്നു പരിപാടിയില്‍ മധു മേലൂര്‍പുസ്തകം പരിചയപ്പെടുത്തി. രവി എടത്തില്‍, ഗിരീഷ് എം കെ , ലെനിന്‍ കെ കെ , പി സുരേന്ദ്രന്‍ തുടങ്ങിയവര്‍പങ്കെടുത്തു. കഥാകൃത്ത് ഷാജീവ് നാരായണന്‍ മറുപടി പറഞ്ഞു. രാജന്‍ നടുവത്തൂര്‍ സ്വാഗതവും, ടി കെ ശശി നന്ദിയും പറഞ്ഞു.