കൈപ്പുറത്ത് കണ്ണന്‍ 6ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു



കൊയിലാണ്ടി: കീഴരിയൂര്‍ സമുന്നത കോണ്‍ഗ്രസ്സ് നേതാവും കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മുന്‍ പ്രസിഡന്റുമായിരുന്ന കൈപ്പുറത്ത് കണ്ണന്റെ 6ാം ചരമ വാര്‍ഷികം കീഴരിയൂര്‍ മണ്ഡലം 135ാം ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. കോരപ്രയില്‍ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡന്റ് കണിയാണ്ടി അബ്ദുറഹിമാന്‍ അധ്യക്ഷ്യം വഹിച്ചു, ബ്ലോക്ക് പ്രസിഡന്റ് രാമചന്ദ്രന്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍, ചുക്കോത്ത് ബാലന്‍ നായര്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ സി രാജന്‍, കെ ഒ ഗോപാലന്‍, ഇ എം മനോജ്, സവിത നിരത്തിന്റെ മീത്തല്‍, പി കെ ഗോവിന്ദന്‍, ശശി കല്ലട, ഷിനില്‍ ടി കെ, കെ ഒ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.














