അഡീഷണല്‍ ഗവ. പ്ലീഡര്‍ & അഡീ. പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു



അഡീഷണല്‍ ഗവ. പ്ലീഡര്‍ & അഡീ. പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി II ല്‍ ഒഴിവ് വരുന്ന അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക്ക് പ്രെസിക്യൂട്ടര് തസ്തികയിലേക്ക് നിയമനം നടത്തുന്നതിലേക്കായി 7 വര്‍ഷത്തിലധികം സജീവ പ്രാക്ടീസുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ 25 ന് വൈകീട്ട് അഞ്ചിനുളളില്‍ കോഴിക്കോട് കളക്ടറേറ്റില്‍ ലഭിക്കണം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജനന തീയ്യതി, വിലാസം എന്നിവ തെളിയിക്കുന്ന രേഖ, എൻറോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, ബാര്‍ പ്രാക്ടീസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കണം.

പി.ജി നഴ്സിങ്: ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നല്‍കാം
2024 ലെ പി.ജി നഴ്സിങ് കോഴ്സിലേയ്ക്കുളള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നല്‍കാം. ഓപ്ഷന് കണ്ഫര്മേഷന് / പുന:ക്രമീകരണം / ഒഴിവാക്കല്‍ എന്നിവയ്ക്കുളള നടപടിക്രമങ്ങള്‍ ഒക്ടോബര്‍ 16ന് ഉച്ചയ്ക്ക് 2 മണി വരെ www.cee.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. ലഭിക്കുന്ന ഓപ്ഷനുകള്‍ അടിസ്ഥാനമാക്കി താല്‍ക്കാലിക അലോട്ട്മെന്റ് അന്നേദിവസം പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in, ഫോണ്‍: 0471-2525300.

കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്സ്
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ ആയുര്‍വേദ കോളേജ് നോളഡ്ജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ജിഎസ്ടി ലോ ആന്‍ഡ് പ്രൊസീജേഴ്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിഎസ്ടിക്കു പുറമെ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ടാലി ജിഎസ്ടി അക്കൗണ്ടിങ്ങും കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍ രണ്ടാം നില, റാംസാമ്രാട്ട് ബില്‍ഡിങ്, ധര്‍മ്മാലയം റോഡ്, ആയുര്‍വേദ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471-4062500, 8078097943, 8086691088 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.

എല്‍എല്‍ബി: താത്ക്കാലിക അലോട്ട്മെന്റ് പ്രിസിദ്ധീകരിച്ചു
2024-25 അധ്യയന വര്‍ഷത്തെ ത്രിവത്സര എല്‍.എല്‍.ബി. കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2525300.

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി. കോഴ്സ്: ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ നാല് ഗവണ്മെന്റ് ലോ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും 23 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുമുള്ള ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി. കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ക്ലാസ് 19 ല്‍ പറയുന്ന അസല്‍ രേഖകളും സഹിതം ഒക്ടോബര്‍ 22 ന് വൈകുന്നേരം 3 മണിക്കുള്ളില്‍ ബന്ധപ്പെട്ട കോളേജില്‍ നേരിട്ട് ഹാജരായി അഡ്മിഷന് നേടണം. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ ഒക്ടോബര്‍ 18 മുതല്‍ 22 വൈകുന്നേരം 3 മണിവരെയാണ് പ്രവേശനം നടത്തുന്നത്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോണ്‍: 0471 2525300.

ആയുര്‍വ്വേദ തെറാപ്പിസ്റ്റ് കൂടിക്കാഴ്ച 16 ന്
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍/ പ്രോജക്ടുകളില്‍ ഒഴിവുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ഒക്ടോബര്‍ 16 ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: ഒരു വര്‍ഷത്തെ ഡയറക്ടര്‍ ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ നടത്തുന്ന തെറാപ്പി കോഴ്സ് (DAME).
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐഎസ്എം) എത്തണം. ഫോണ്‍: 0495-2371486.














