Wednesday, March 18, 2026

Primeedition

Real news on-time

ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസ് സ്‌പോര്‍ട്‌സ് മീറ്റില്‍ കോഴിക്കോട് ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ കൊയിലാണ്ടി ഫയര്‍ ആന്‍ഡ്റസ്‌ക്യൂ സ്റ്റേഷന്‍ ടീമിന് വിജയം

 

കൊയിലാണ്ടി: ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസ് സ്പോര്‍ട്സ് മീറ്റില്‍ കോഴിക്കോട് ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കൊയിലാണ്ടി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ടീമിന് വിജയം. കൊയിലാണ്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കോഴിക്കോട് ബീച്ച് സ്റ്റേഷന്‍ ടീമിനെയാണ് കൊയിലാണ്ടി തകര്‍ത്തത്.

കോഴിക്കോട് ജില്ലയില്‍ നിന്നും ഒമ്പത് സ്റ്റേഷനുകളിലെ ടീമും വയനാട്ടിലെ മൂന്ന് സ്റ്റേഷനുകളില്‍ നിന്നും ഒരു ടീമുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഹേമന്ത്, ഷിജിത്ത്, നിധിപ്രസാദ്, ലിനീഷ്, ജിനീഷ് കുമാര്‍, ഇര്‍ഷാദ്, സുജിത്ത്, ബിനീഷ് കെ, എന്‍.പി.അനൂപ്, അനൂപ്, അഖില്‍ എന്നിവരുള്‍പ്പെട്ട ടീമാണ് കൊയിലാണ്ടിയ്ക്കുവേണ്ടി ക്രീസില്‍ ഇറങ്ങിയത്.

സ്റ്റേഷന്‍ ഓഫീസര്‍ മുരളീധരന്‍.സി.കെയും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ.ബാബു, സനല്‍രാജ്, രജിലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു മത്സരത്തിന്റെ സംഘാടകര്‍. കോഴിക്കോട് മേഖല ഫയര്‍ ഓഫീസര്‍ രജീഷ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!