നവരാത്രി മഹോത്സവത്തിന് മൂടാടി ആശ്രമത്തില്‍ എത്തിയത് ആയിരങ്ങള്‍



കൊയിലാണ്ടി: മൂടാടി ആശ്രമത്തിലെ നവരാത്രി മഹോത്സവത്തിലെ ചണ്ഡികഹോമത്തിന് എത്തിയത് ആയിരങ്ങള്‍. സ്വാമി ചിദാകാശായുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂടാടി ആശ്രമത്തില്‍ വ്യാഴാഴ്ച രാവിലെ എട്ടുമണിയേടെയാണ് മലബാര്‍ കേന്ദ്രീകരിച്ച് ആര്‍ട്ട് ഓഫ് ലിവിങ് വൈദിക് ധര്‍മ സന്‍സ്ഥാന്റെ നേതൃത്വത്തിലുള്ള ആഘോഷത്തിന്റെ അവസാനദിനത്തിലെ പരിപാടികള്‍ അരങ്ങേറിയത്.
ഏഴായിരത്തോളംപേര്‍ പങ്കെടുമെന്നാണ് സംഘാടകര്‍ അറിയിച്ചതെങ്കിലും കാലുവെക്കാനിടമില്ലാത്തവിധം ജനത്തിരക്കായിരുന്നു അവസാനദിവസം അനുഭവപ്പെട്ടത്. ആര്‍ട്ട് ഓഫ് ലിവിങ് ബംഗ്ലൂരു ഇന്റര്‍നാഷനല്‍ ആശ്രമത്തില്‍ ശ്രീ
രവിശങ്കറിന്റെ സാന്നിധ്യത്തില്‍ നടന്ന പൂജകളും ഹോമങ്ങളും തത്സമയം മൂടാടി ആശ്രമത്തിലും നടന്നു. ബാഗ്ലൂരു വേദവിജ്ഞാന്‍ മഹാവിദ്യാപീഠത്തിലെ പണ്ഡിറ്റുകള്‍, ശ്രീ രവിശങ്കറിന്റെ പ്രമുഖശിഷ്യ ഗണങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സമൂഹ സങ്കല്പ പൂജയെ തുടര്‍ന്ന് നവചണ്ഡീക ഹോമവും പ്രസാദ വിതരണവും നടന്നു. മൂടാടി ആശ്രമം അഡ്മിനിസ്റ്റര്‍ അനീഷ്, ബ്രഹമചാരി യോഗാനന്ദ്, വി.ഡി.എസ് അപക്‌സ് അംഗം മനോജ്,മൂടാടി ആശ്രമം അപക്‌സ് മെംബര്‍ കലാമേനോന്‍, സ്റ്റേറ്റ് ടീച്ചര്‍ കോഓഡിനേറ്റര്‍ രാകേഷ്, രതീഷ് നിലായതില്‍ ആര്‍ട്ട് ഓഫ് ലിവിങ് ജില്ല സെക്രട്ടറി രമണന്‍, റീജനല്‍ കോഓഡിനേറ്റര്‍ രഞ്ജിത്ത്, ഗണേശന്‍, ദേവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.














