എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സത്യമേവ ജയതേ ക്ലാസ് സംഘടിപ്പിച്ചു
കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സത്യമേവ ജയതേ എന്ന പ്രോഗ്രാമിന്റെ ഭാഗമായി കൊയിലാണ്ടി ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
അഡ്വക്കേറ്റ് പ്രിൻസി ഓൺലൈൻ വാർത്തകളുടെ വാസ്തവം എന്ന വിഷയത്തെപ്പറ്റി ക്ലാസ് എടുത്തു. സ്റ്റാഫ് സെക്രട്ടറി എൻ രേഖ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി ആശംസ പ്രസംഗം നടത്തി. എൻഎസ്എസ് യൂണിറ്റ് വളണ്ടിയർ ആയ പാർവതി എസ് സ്വാഗതവും ദേവനന്ദ എംകെ നന്ദിയും പ്രകാശിപ്പിച്ചു.