ചെങ്ങോട്ടുകാവില്‍ വാഹന അപകടത്തില്‍ ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ വാഹന അപകടത്തില്‍ ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 7:30 യോടു കൂടിയാണ് കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്നു ഓട്ടോയും എതിരെ വന്ന കാറും കൂട്ടിയിടിച്ച് അപകടം.
വിവരംലഭിച്ച കൊയിലാണ്ടി അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി ഇലക്ട്രിക് ഓട്ടോ ഡ്രൈവര്‍ മഹമൂദിനെ ഉടന്‍ തന്നെ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹന ഭാഗം വേര്‍പെടുത്തി സുരക്ഷിതമായി പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തില്‍ ആര്‍ക്കും വലിയ പരിക്കില്ല. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. മജീദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ എം. ജാഹിര്‍, കെ. ബി. സുകേഷ്, എന്‍. പി. അനൂപ്, രജിലേഷ്, ഹോം ഗാര്‍ഡ് ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.










