ഉപകരണസംഗീത അഭിരുചി നിര്‍ണ്ണയ ക്യാമ്പ് ഒക്ടോബര്‍ 11 വെള്ളിയാഴ്ച

കൊയിലാണ്ടി: ടോമോ സ്‌കൂളിന്റെ മ്യൂസിക് ഫെസ്റ്റ് 2024 ന്റെ ഭാഗമായി സൗജന്യ ഉപകരണ സംഗീത അഭിരുചികണ്ടെത്തല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പുരുഷോത്തമന്‍ ഉള്ളിയേരി, അബ്ദുള്‍ നിസാര്‍ എന്‍.കെ, ഷാജി കന്നൂര്, ദിലീപ് മേപ്പയ്യൂര്‍, ശ്രീജിത്ത് & വിഷ്ണു ചെങ്ങോട്ട്കാവ് എന്നീ കലാകാരന്‍മാര്‍ നേതൃത്വം നല്‍കും.

പ്രായ പരിധിയില്ലാതെ ആര്‍ക്കും പങ്കെടുക്കുവാന്‍ കഴിയുന്ന ഈപരിപാടി കൊയിലാണ്ടി സ്‌റ്റേഡിയത്തിനു സമീപം ടോമോ സ്‌കൂള്‍ ഹാളില്‍വെച്ച് ഒക്ടോബര്‍ 11 വെള്ളി വൈകുന്നേരം 3 മണിമുതല്‍ മുതല്‍ നടക്കുന്നതാണ്. ഗിറ്റാര്‍, ഡ്രംസ്സ് (ജാസ് & ട്രിപ്പിള്‍ ), പിയാനോ, തബല, വയലിന്‍ എന്നീ ഉപകരണങ്ങള്‍ ക്യാമ്പില്‍ പരിചയപ്പെട്ടുത്തുന്നു.

സംഗീതാസ്വാദനം, പഠനം എന്നിവ പ്രചരിപ്പിക്കുന്നതിനുവേണ്ടി നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ 9446489270, 9846490125 എന്നീ നമ്പറുകളില്‍ വിളിച്ച് പേരു രജിസ്റ്റര്‍ചെയ്യാവുന്നതാണ്. ഒക്:12ന് വൈകീട്ട് ‘ടീബാന്റ് ‘അവതരിപ്പിക്കുന്ന അണ്‍പ്ലഗ്ഡ് ലൈവ് മ്യൂസിക്ക്, ഭാവഗീതങ്ങള്‍ എന്നിവ അരങ്ങേറും. ഒക്:13 ന്കാലത്ത് 10മണിമുതല്‍ വിദ്യാരംഭത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും നടക്കുമെന്ന് ടോമോ മ്യൂസിക് സ്‌കൂള്‍ ഡയരക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 8547210680 (വാട്‌സാപ്പ്)

error: Content is protected !!