ഓള് ഇന്ത്യാ എല്‍ഐസി ഏജന്റ് ഫഡറേഷന്‍ കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി



കൊയിലാണ്ടി: ഓള് ഇന്ത്യാ എല്‍ഐസി ഏജന്റ് ഫഡറേഷന്‍ കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. സീനിയര്‍ നേതാവായ ചിന്നന് നായര്‍ ഉദ്ഘാടനം നടത്തി.
എല്‍ഐസി ഏജന്റ് മാര്‍ക്ക് നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്ല്യങ്ങള്‍ വെട്ടിക്കുറച്ച് മാനേജ്മെന്റ് നടത്തുന്ന നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയും കരിനിയമങ്ങള്‍ പിന്‍വലിച്ചില്ലങ്കില്‍ സമരപരമ്പരകളുമായി മുന്നോട്ടു പോകുമെന്ന് താക്കീത് നല്‍കിയായിരുന്നു.
പ്രേമ പി.പി ആദ്യക്ഷതവഹിച്ചു, ഫഡറേഷന്‍ നേതാക്കളായ മണി പുനത്തില്‍ സുനില്‍കുമാര്‍, രാജേഷ് ബാബു, വി കെ ശശിധരന്, മുരളി മൂത്താട്ടില്‍ , ഒ ശശി ബാബുരാജ് ,വിമല, പ്രമീള, കെഎം പ്രേമ എന്നിവര്‍ സംസാരിച്ചു













