എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്സുകള്‍: മൂന്നാംഘട്ട അലോട്ട്മെന്റ് ഓപ്ഷന് കണ്ഫര്മേഷന് ആരംഭിച്ചു



എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്സുകള്‍: മൂന്നാംഘട്ട അലോട്ട്മെന്റ് ഓപ്ഷന് കണ്ഫര്മേഷന് ആരംഭിച്ചു
സര്‍ക്കാര്‍ കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെയും 2024-25 വര്‍ഷത്തെ എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുളള മൂന്നാംഘട്ട ഓപ്ഷന് കണ്ഫര്മേഷന് നടപടി ആരംഭിച്ചു. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ മൂന്നാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതിന് വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ കണ്ഫര്മേഷന് നല്‍കണം. ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയര്‍ ഓപ്ഷനില്‍ പുന:ക്രമീകരണം നടത്തുന്നതിനോ ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനോ ഒക്ടോബര്‍ 15 വൈകിട്ട് 5 വരെ www.cee.kerala.gov.in ല്‍ സൗകര്യമുണ്ടാവും. ഫോണ്‍: 0471 2525300.

ആയുഷ് സ്ഥാപനങ്ങളില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
പാലക്കാട് ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യസ്ഥാപനങ്ങളിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. 2024 ഒക്ടോബര്‍ ഏഴിന് പ്രായപരിധി 40 വയസ്സ് കവിയരുത്. ബി.എസ്.സി നഴ്സിങ്/ ജി.എന്‍.എമ്മും കേരള നഴ്സിങ് ആന്റ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ക്കു വേണ്ട യോഗ്യത. ശമ്പളം: പ്രതിമാസം 15,000 രൂപ. ആയുര്‍വേദ തെറാപിസ്റ്റിന് ഡി.എ.എം.ഇ അംഗീകരിച്ച ആയുര്‍വേദ തെറാപിസ്റ്റ് കോഴ്സ് വിജയമാണ് യോഗ്യത. ശമ്പളം: പ്രതിമാസം 14,700 രൂപ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 10 വര്‍ഷം വരെ ഇളവ് അനുവദിക്കും. നിയമനത്തിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 15 ന് കല്‍പ്പാത്തിയിലെ ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ജില്ലാ ഓഫീസില്‍ നടക്കും. മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് രാവിലെ 10 മണിക്കും ആയുര്‍വേദ തെറാപിസ്റ്റ് തസ്തികയിലേക്ക് രാവിലെ 11 മണിക്കുമാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവിനായി എത്തണം.

പട്ടികജാതി യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു
‘അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം’ എന്ന ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലി നേടുന്നതിനുള്ള പ്രവൃത്തിപരിചയം ലഭ്യമാക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപ്പന്റോടു കൂടിയാണ് പരിശീലനം. ബി.എസ്.സി നഴ്സിങ് (സ്റ്റൈപ്പന്റ്: 10,000 രൂപ), ജനറല്‍ നഴ്സിങ് (സ്റ്റൈപ്പന്റ്: 8,000 രൂപ), എം.എല്‍.ടി/ ഫാര്‍മസി/ റേഡിയോഗ്രാഫര്‍ തുടങ്ങിയ പാരാമെഡിക്കല്‍ യോഗ്യത (സ്റ്റൈപ്പന്റ്: 8,000 രൂപ), എന്‍ജിനീയറിങ് (സ്റ്റൈപ്പന്റ്: 10,000 രൂപ), പോളിടെക്നിക് (സ്റ്റൈപ്പന്റ്: 8,000 രൂപ), ഐ.ടി.ഐ (സ്റ്റൈപ്പന്റ്: 7,000 രൂപ) എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. താത്പര്യമുള്ളവര്‍ ജാതി-റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ 16 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 250 5005.

പി.ജി. ആയുര്‍വേദ ഡിഗ്രി/ ഡിപ്ലോമ കോഴ്സ് പ്രവേശനം: ഓപ്ഷന് നല്‍കാം
2024 -ലെ പി.ജി. ആയുര്‍വേദ ഡിഗ്രി/ഡിപ്ലോമ കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിനായി ഗവ. ആയുര്‍വേദ കോളേജുകളിലേക്കും സ്വാശ്രയ ആയുര്‍വേദ കോളേജുകളിലേക്കും ഓണ്‍ലൈനായി ഓപ്ഷന് നല്‍കാം. ഓപ്ഷനുകള്‍ പുന:ക്രമീകരിക്കുന്നതിനും വേണ്ടാത്തവ ഒഴിവാക്കുന്നതിനും www.cee.kerala.gov.in ല്‍ ഒക്ടോബര്‍ 13ന് രാത്രി 11.59 വരെ സൗകര്യം ലഭിക്കും. ഫോണ്‍: 0471-2525300.

പി.ജി. ഹോമിയോ കോഴ്സ് പ്രവേശനം: ഓപ്ഷന് നല്‍കാം
2024-ലെ പി.ജി. ഹോമിയോ കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിനായി ഗവ. ഹോമിയോ കോളേജുകളിലേക്ക് ഓണ്‍ലൈനായി ഓപ്ഷന് നല്‍കാം. ഓപ്ഷനുകള്‍ പുന:ക്രമീകരിക്കുന്നതിനും വേണ്ടാത്തവ ഒഴിവാക്കുന്നതിനും www.cee.kerala.gov.in ല്‍ ഒക്ടോബര്‍ 13ന് രാത്രി 11.59 വരെ സൗകര്യം ലഭിക്കും. ഫോണ്‍: 0471-2525300.

അധ്യാപക നിയമനം
പട്ടാമ്പി ഗവ. സംസ്കൃത കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് താല്ക്കാലികാടിസ്ഥാനത്തില് കെമിസ്ട്രി അധ്യാപകനെ നിയമിക്കുന്നു. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് രേഖകള്‍ സഹിതം ഒക്ടോബര്‍ 14ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം*
മലപ്പുറം ജില്ലാപഞ്ചായത്ത് പട്ടികജാതി വികസന ഓഫീസ് മുഖേന 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന “അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം” എന്ന പദ്ധതിയിലേക്ക് പട്ടികജാതി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാപഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലെ എഞ്ചിനീയറിങ് വിഭാഗം, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതാണ് പദ്ധതി. പട്ടികജാതി വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലി നേടുന്നതിനാവശ്യമായ പ്രവൃത്തിപരിചയം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതിമാസ സ്റ്റൈപ്പന്‍ഡോടെ രണ്ട് വര്‍ഷത്തെ പരിശീലനമാണ് നല്‍കുക.
ബി.എസ്.സി നഴ്സിങ്, നഴ്സിങ് ജനറല്‍, എം.എല്‍.ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ തുടങ്ങിയ പാര മെഡിക്കല്‍ യോഗ്യതകളുള്ളവര്‍, ബി.ടെക്-സിവില്‍ എഞ്ചിനീയറിങ്, പോളി ടെക്നിക്(സിവില്‍), ഐ.ടി.ഐ(സിവില്‍) എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ 22ന് മുമ്പ് ജില്ലാ പട്ടികജാതി ഓഫീസില്‍ ലഭിക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

ജേണലിസം ഡിപ്ലോമ
പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കീഴില്‍ അഡ്വാന്‍സ്ഡ് ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്സിന്റെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ സെന്ററുകളില്‍ ഒക്ടോബര്‍ 14ന് കോഴ്സുകള്‍ ആരംഭിക്കും. പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, വാര്‍ത്താ അവതരണം, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. ഇന്റേണ്‍ഷിപ്പ്, മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 9544958182.
കോഴിക്കോട് വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡ് കോഴിക്കോട്. 673002.
തിരുവനന്തപുരം വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്‍ഡ് ഫ്ലോര്‍, ചെമ്പിക്കുളം ബില്‍ഡിങ്, ബേക്കറി ജങ്ഷന്, വഴുതക്കാട്. 695014.

അപേക്ഷ ക്ഷണിച്ചു
ബിസില്‍ ട്രെയിനിംഗ് ഡിവിഷന് ഒക്ടോബറില്‍ ആരംഭിക്കുന്ന മോണ്ടിസോറി പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/ പ്ലസ് ടു/ എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314













