ക്ഷേത്രങ്ങള്‍ ആരാധനാലയങ്ങള്‍ മാത്രമല്ല, മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും കേന്ദ്രങ്ങള്‍: എം.ആര്‍.മുരളി.
പൊയില്‍കാവ്: ക്ഷേത്രങ്ങള്‍ ആരാധനാലയങ്ങള്‍ മാത്രമല്ലന്നും മാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും കേന്ദ്രങ്ങളാണന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍.മുരളി. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പല ക്ഷേത്രങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
പൊയില്‍കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രവികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ കോഴിക്കോട് എന്‍.ഐ.ടി ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗ് വിഭാഗത്തിലെ ഡോ.എ.കെ.കസ്തൂര്‍ബയില്‍ നിന്ന് സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കേണല്‍ സുരേഷ് ബാബു അധ്യക്ഷനായിരുന്നു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പുതുക്കുടി ഗോവിന്ദന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡംഗം ശരീന്ദ്രന്‍ ഒറവങ്കര, സി.വി.ബാലകൃഷ്ണന്‍, ഡോ.ഒ വാസവന്‍, അഡ്വ.രഞ്ജിത് ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് എന്‍.ഐ.ടിയിലെ ഡോ.എ.കെ.കസ്തൂര്‍ബ, ഡോ.അഞ്ജന ഭാഗ്യനാഥന്‍, ആര്‍ക്കിടെക്റ്റ് അനഘ ദീപ് ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.