എഞ്ചിനീയറിംഗ് കോളേജില്‍ സ്പോട്ട് അഡ്മിഷന് ഇന്ന്
എഞ്ചിനീയറിംഗ് കോളേജില്‍ സ്പോട്ട് അഡ്മിഷന് ഇന്ന്
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ സിഗ്നല്‍ പ്രോസസ്സിംഗ്, എനര്‍ജി സിസ്റ്റംസ് അനാലിസിസ് ആന്റ് ഡിസൈന്‍, കമ്പ്യൂട്ടര്‍ എയ്ഡഡ് പ്രോസസ് ഡിസൈന്‍ എന്നീ എംടെക് കോഴ്സുകളിലെ ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഇന്ന് (ഒക്ടോബര്‍ 9) നടത്തും. വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11നകം കോളേജില്‍ എത്തണം. വിവരങ്ങള്‍ക്ക് www.geckkd.ac.in.
സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു
വനിത ശിശുവികസന വകുപ്പിലെ കെയര്‍ ടേക്കര്‍ (ആണ്) തസ്തികയുടെ (കാറ്റഗറി നമ്പര്‍. 258/2022) തെരഞ്ഞെടുപ്പിനായുള്ള സാധ്യതാപട്ടിക കേരള പി എസ് സി മേഖല ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
കെല്‍ട്രോണില്‍ ജേണലിസം കോഴ്സുകള്‍
മാധ്യമസ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്ന വിധം ജേണലിസത്തിലെ ഏറ്റവും നൂതനമായ കാര്യങ്ങള്‍, പ്രിന്റ് -ടെലിവിഷന്‍- മള്‍ട്ടിമീഡിയ ജേണലിസം, വാര്‍ത്താ അവതരണം, ന്യൂസ് റിപ്പോര്‍ട്ടിങ്ങ്, ആങ്കറിങ്ങ്, വീഡിയോ എഡിറ്റിംഗ്, വീഡിയോഗ്രഫി, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് സഹായത്താലുള്ള മാധ്യമപ്രവര്‍ത്തനം തുടങ്ങിയവയില്‍ പരിശീലനം നല്കുന്ന പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് കെല്‍ട്രോണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നു. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്മെന്റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ ഒക്ടോബര്‍ 14 ന് ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 9544958182.
ബിസില്‍ ട്രെയിനിംഗ്
കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റ്) ട്രെയിനിംഗ് ഡിവിഷന് ഈ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് 15, 16 തീയ്യതികളില്‍
ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഈ മാസത്തെ സിറ്റിംഗ് ഒക്ടോബര്‍ 15, 16 തീയ്യതികളില്‍ രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ടെണ്ടര്‍ ക്ഷണിച്ചു
തോടന്നൂര്‍ ഐസിഡിഎസ് പ്രൊജക്ടിലെ 125 മെയിന്‍ അങ്കണവാടി കേന്ദ്രങ്ങളിലേക്കും 8 മിനി അങ്കണവാടി കേന്ദ്രങ്ങളിലേക്കും 2023-24 വര്‍ഷം അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ / വ്യക്തികള്‍ എന്നിവരില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15 ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0496-2592722, 9188959875.
എന്യൂമറേറ്റര്‍ ഇന്റര്‍വ്യൂ 14 ന്
ഫിഷറീസ് വകുപ്പ് മറൈന്‍ ഡാറ്റ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യു ഒക്ടോബര്‍ 14 ന് ഉച്ച രണ്ട് മണിയ്ക്ക് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്തും. പ്രതിമാസ വേതനം യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ. പ്രായപരിധി 21 – 36. ഫിഷറീസ് സയന്‍സില്‍ ബിരുദമോ, അനുബന്ധ വിഷയങ്ങളില്‍ ബിരുദമോ, ബിരദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം. ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോയും സഹിതം ഇന്റര്‍വ്യൂന് എത്തണം. ഫോണ്‍: 0495-2383780.
സ്കില്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍മാരുടെ നിയമനം; ഇന്റര്‍വ്യൂ 15 ന്
സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ 22 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്കില്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ഇ-മെയില്‍ വഴിയോ ഒക്ടോബര്‍ 14 ന് വൈകീട്ട് നാല് മണിക്കകം ലഭ്യമാക്കണം. അപേക്ഷകര്‍ ഈസ്റ്റ് നടക്കാവിലെ സമഗ്ര ശിക്ഷ കേരളയുടെ ജില്ലാ ഓഫീസില്‍ (സ്പോര്‍ട്സ് കൗണ്‍സില്‍ നീന്തല്‍ കുളത്തിന് സമീപം) ഒക്ടോബര്‍ 15 ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിന് എത്തണം.
യോഗ്യത: എംബിഎ/എംഎസ്ഡബ്ല്യു/ബി എസ് സി അഗ്രികള്‍ച്ചര്‍/ ബിടെക്. പ്രായപരിധി 20-35. പ്രതിമാസ വേതനം 25000 രൂപ.
വിലാസം: ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷ കേരളം ‘അക്ഷജം’, ഈസ്റ്റ് നടക്കാവ്, കോഴിക്കോട് – 673006.
ഫോണ്‍: 0495-2961441, ഇ-മെയില്‍: ssakozhikode@gmail.com
എല്‍.ബി.എസ്. സെന്ററില്‍ തൊഴില്‍ അധിഷ്ഠിത കോഴ്സുകള്‍
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ജിഎസ്ടി യൂസിംഗ് ടാലി കോഴ്സുകളിലേക്ക് അഡ്മിഷന് തുടരുന്നു. കോഴ്സിന്റെ സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങള്‍ക്ക് http://lbscentre.kerala.gov.in/ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2560333/ 9995005055.