മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിവൈഎഫ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും രാഹുൽ മാങ്കൂട്ടത്തിൽ, പി. കെ. ഫിറോസ് തുടങ്ങിയ നേതാക്കളെ റിമാൻ് ചെയ്തതിലും പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണിൽ നിയോജക മണ്ഡലം യു. ഡി. വൈ. എഫ് പ്രതിഷേധ പ്രകടനം നടത്തി.

സമദ് നടേരി, എം. കെ. സായീഷ്, കെ. കെ. റിയാസ്, തൻഹീർ കൊല്ലം, ഫാസിൽ നടേരി, എ. കെ. ജാനിബ്, റാഷിദ് മുത്താമ്പി, ആസിഫ് കലാം, എം. കെ. ഷംനാസ്, ഹാഷിം വലിയമങ്ങാട്, അഭിനവ് കണക്കശ്ശേരി, അജയ് ബോസ് സി. ടി, സിഫാദ് ഇല്ലത്ത്, നിഖിൽ കെ. വി. തുടങ്ങിയവർ നേതൃത്വം നൽകി.

ലീഗ് ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ്‌സ്റ്റാൻറിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!