കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ അഞ്ചാമത് ഗ്ലോബല്‍ മീറ്റ് ഡല്‍ഹിയില്‍ സമാപിച്ചു
കൊയിലാണ്ടികൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി യുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി ഡല്‍ഹിയില്‍ കടന്നുവന്ന ഗ്ലോബല്‍ മീറ്റ് സമാപന സമ്മേളനവും അവാര്‍ഡ് ദാനവും ഫന്തരീനയുടെ തീരത്ത് എന്ന ചരിത്ര സംഗീത നാടകശില്പവും ന്യൂഡല്‍ഹി ആര്‍ കെ പുരം കേരള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു
വടകര പാര്‍ലമെന്റ് അംഗം ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. രാജ്യസഭ എം പി അഡ്വ: പി സന്തോഷ് കുമാര്‍ മുഖ്യാതിധിയായി. കൊയിലാണ്ടികൂട്ടം ഡല്‍ഹി ചാപ്റ്റര്‍ ചെയര്‍മാന്‍പവിത്രന്‍ കൊയിലാണ്ടി സ്വാഗതവും ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബുദ്ദീന്‍ എസ് പി അധ്യക്ഷനുമായി
കൊയിലാണ്ടിയുടെ ചരിത്രം കേരളത്തിന്റെതും വിശിഷ്യാ ഇന്ത്യയുടെയും ചരിത്രമാണ് എന്നും പന്തലായനി തീരം മുതല്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന കൊയിലാണ്ടിയുടെ സംസ്‌കാരിക പൈതൃകം മികവുറ്റതാണെന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ കൊയിലാണ്ടി കൂട്ടം ഒരു മഹത്തായ മാതൃകയാണെന്നും ഷാഫി പറമ്പില്‍ ഉദ്ഘാടന പ്രസംഗത്തില്‍ സദസ്സിനെ ഓര്‍മിപ്പിച്ചു
നിതിന്‍ വത്സന്‍ ഐ പി എസ്, സുബ്ബു റഹ്‌മാന്‍ ഐ എ എസ്, ബാബു പണിക്കര്‍ ,കെ ജയരാജ് ,കെ ടി സലീം, ജലീല്‍ മഷ്ഹൂര്‍ ,അസീസ് മാസ്റ്റര്‍, മന്‍സൂര്‍, ജയരാജ് ,റാഫി, ചന്ദ്രശേഖരന്‍, മധുസൂദനന്‍, കെ മധുസൂദനന്‍, വിവിധ കൊയിലാണ്ടി കൂട്ടത്തിലെ ചാപ്റ്റര്‍ നേതാക്കന്മാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു
കൊയിലാണ്ടി ക്കൂട്ടത്തിന്റെ അഞ്ചാമത് ഗ്ലോബല്‍ മീറ്റില്‍ വച്ച് സാമൂഹിക സാംസ്‌കാരിക ബിസിനസ് രംഗത്തെ അവാര്‍ഡുകള്‍ ബാലന്‍ അമ്പാടി, അഷ്‌റഫ് താമരശ്ശേരി, അസീസ് സല്‍മക്, ഷാനു ജേക്കബ്, സക്കീര്‍ പൊയില്‍ക്കാവ്, ജയ്‌സണ്‍ ജോസഫ് എന്നിവര്‍ ഏറ്റുവാങ്ങി
പന്തലായനിയുടെ തീരത്ത് എന്ന സംഗീത നാടകശില്പവും തുടര്‍ന്ന് അരങ്ങേറി. കൊയിലാണ്ടിക്കൂട്ടം ആറാമത് ഗ്ലോബല്‍ മീറ്റ് ഖത്തറിലെ ദോഹയില്‍ വെച്ച് നടക്കും എന്ന പ്രഖ്യാപനവും ഇതോടൊപ്പം നടന്നു